തിരുട്ടു പയലെ 2 ട്രെയിലര്‍ പുറത്ത്
അമല പോള്‍ നായികയായി എത്തുന്ന പുതിയ തമിഴ് ചിത്രമാണ് തിരുട്ടു പയലെ2വിന്റെ ട്രെയിലര്‍ പുറത്തെത്തി . സുശി ഗണേശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോബി സിംഹയും പ്രസന്നയുമാണ് നായകന്മാരായി എത്തുന്നത്.
വന്‍ ഗ്ലാമറില്‍ അമല എത്തുന്ന ചിത്രം നവംബര്‍ 30ന് തിയേറ്ററുകളിലെത്തും. സംവിധായകന് തന്നെയാണ് ചിത്രത്തിന്റെ കഥയും ഒരുക്കിയിരിക്കുന്നത്. വിദ്യാസാഗറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എ.ജി.എസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ കലപതി എസ് അഘോരം, കലപതി എസ് ഗണേഷ്, കലപതി എസ് സുരേഷ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.