താജ്മഹല്‍ സംരക്ഷണ പദ്ധതിയുമായി യു പി സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്
ഉത്തര്‍പ്രദേശ് : അനശ്വര പ്രണയത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന താജ്മഹലിന്റെ സുരക്ഷയും സംരക്ഷണവും സംബന്ധിച്ച പദ്ധതിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. താജ്മഹലിന്റെയും പരിസര പ്രദേശങ്ങളുടെയും സംരക്ഷണമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ താജ്മഹലിന്റെ സമീപത്തുള്ള പാര്‍ക്കിംഗ് സ്ഥലം മാറ്റാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. പുക മലിനീകരണവും, അതുപോലെയുള്ള മറ്റു പരിസ്ഥിതി പ്രശ്നങ്ങളില്‍ നിന്നും താജ്മഹലിനെ സംരക്ഷിക്കുന്നതിനാണ് സുപ്രീംകോടതി ഈ നിര്‍ദ്ദേശം നല്‍കിയത്