തന്റെ ചിത്രങ്ങളുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ വേണ്ടെന്ന നിലപടിലുറച്ച് പി.ജയരാജന്
തിരുവനന്തപുരം: പാര്‍ട്ടി സമ്മേളനങ്ങളുടെ ഭാഗമായി ഉയര്‍ത്തിയ ചില ഫ്ലക്സുകളില്‍ തന്റെ ചിത്രമുള്ളതായി ശ്രദ്ധയില്‍ പെട്ടെന്നും അത് ഒഴിവാക്കണമെന്നും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് ആവശ്യപ്പെട്ടു. ഇതിലൂടെ ശത്രു മാദ്ധ്യമങ്ങള്‍ ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. സമ്മേളനങ്ങളുടെ ഭാഗമായി പാര്‍ട്ടിയുടെ രാഷ്ട്രീയ സന്ദേശമാണ് പ്രചരിപ്പിക്കേണ്ടത്. ഈ ഉദ്ദേശം സാധ്യമാക്കുന്നതിന് വേണ്ടിയാണ് എല്ലാവരും പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പേജിലൂടെ പറഞ്ഞു.
അടുത്തിടെ പി.ജയരാജന് പാര്‍ട്ടിയില്‍ വ്യക്തിപ്രഭാവം വളര്‍ത്തുന്നുവെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ജയരാജനെ പ്രകീര്‍ത്തിക്കുന്ന സംഗീത ആല്‍ബം പുറത്ത് വന്നതാണ് വിവാദമായത്. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹം ഫ്ലെക്സുകളില്‍ തന്റെ ചിത്രം വേണ്ടെന്ന നിലപാടെടുത്തത്.