EBM News Malayalam

തനിക്ക് കാഴ്ച ശക്തി കിട്ടിയെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം; വൈക്കം വിജയലക്ഷ്മി

ഗായിക വൈക്കം വിജയലക്ഷ്മി തനിക്ക് കാഴ്ച ശക്തി കിട്ടിയെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് പറഞ്ഞു. കാഴ്ച ലഭിക്കാനുള്ള ചികിത്സയിലാണെന്നും താനും അച്ഛനും നടത്തിയ ഒരു പരാമര്‍ശം തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നുമാണ് വിജയലക്ഷ്മി പറയുന്നത്. 100 ഡോസ് മരുന്നാണ് ചികിത്സയുടെ ഭാഗമായി കഴിക്കേണ്ടത്. ഒരു മാസം ഒരു ഡോസ് എന്ന നിലയിലാണത്. ഇപ്പോള്‍ 10 ഡോസ് മരുന്ന് കഴിച്ചിട്ടുണ്ട്. ട്യൂബ് ലൈറ്റിലേക്കും മറ്റും നോക്കുമ്ബോള്‍ നേരിയ വെളിച്ചം അനുഭവപ്പെടുന്നുവെന്നു മാത്രമാണ് പറഞ്ഞത്. ഇതിനെ കാഴ്ച കിട്ടി എന്ന രീതിയില്‍ പ്രചരിച്ചതോടെ നിരവധി പേര്‍ ഇക്കാര്യം അന്വേഷിച്ച്‌ വിളിക്കുന്നതായും വിജയലക്ഷ്മിയുടെ അച്ഛന്‍ മുരളീധരന്‍ പറഞ്ഞു. ഇത് തനിക്കും ചികിത്സിക്കുന്ന ഡോക്റ്റര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments are closed, but trackbacks and pingbacks are open.