EBM News Malayalam

ഡോണള്‍ഡ് ട്രംപിനെതിരെ രൂക്ഷവിമര്‍ശവുമായി മെറില്‍ സ്ട്രീപ്

ലൊസ് അഞ്ചലസ് : ഡോണള്‍ഡ് ട്രംപിനെതിരെ രൂക്ഷവിമര്‍ശവുമായി വിഖ്യാതനടി മെറില്‍ സ്ട്രീപ്. രാജ്യത്തിന്‍റെ ബഹുസ്വരതയെ ചോദ്യംചെയ്യുകയും മറ്റുള്ളവരെ പരസ്യമായി കളിയാക്കുകയുംചെയ്യുന്ന ശൈലിയെയാണ് ട്രംപിന്‍റെ പേരെടുത്തുപറയാതെ അവര്‍ വിമര്‍ശിച്ചത്. അംഗപരിമിതയായ റിപ്പോര്‍ട്ടറെ പ്രസംഗത്തിനിടെ വികൃതമായി അനുകരിച്ച ട്രംപിന്‍റെ പ്രകടനമാണ് ഏതു ചലച്ചിത്രതാരത്തിന്‍റെ പ്രകടനത്തേക്കാളും തന്നെ വേട്ടയാടുന്നതെന്ന് അവര്‍ പറഞ്ഞു. ഹൃദയഭേദകമായ കാഴ്ചയായിരുന്നു അത്. ഗോള്‍ഡന്‍ ഗ്ളോബ് പുരസ്കാരവേദിയില്‍ സമഗ്രസംഭാവനയ്ക്കുള്ള സെസില്‍ ബി ഡിമെല്ലെ പുരസ്കാരം ഏറ്റുവാങ്ങി നടത്തിയ പ്രഭാഷണത്തിലാണ് ട്രംപിനെതിരെ മെറില്‍ സ്ട്രീപ് തുറന്നടിച്ചത്.

Comments are closed, but trackbacks and pingbacks are open.