EBM News Malayalam

ഡെമോക്രാറ്റ്ക് പാർട്ടിയുടെ രഹസ്യ രേഖകൾ ചോർത്തിയത് റഷ്യ തന്നെയെന്നാണ് കരുതുന്നത്; ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് ഡെമോക്രാറ്റ്ക് പാർട്ടിയുടെ രഹസ്യ രേഖകൾ ചോർത്തിയത് റഷ്യ തന്നെയെന്നാണ് കരുതുന്നതെന്ന നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു. രഹസന്വേഷണ ഏജൻസികൾക്കെതിരെയും രൂക്ഷ വിമർശനമാണ് ട്രംപ് ആരോപിച്ചത്. തനിക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന വാർത്ത നൽകിയത് രഹസന്വേഷണ എജൻസികളാണെന്നും ട്രംപ് പറഞ്ഞു. റഷ്യയുമായി തനിക്ക് രഹസ്യ ഇടപാടുകള്‍ ഒന്നും തന്നെ ഇല്ലെന്നും എന്നാല്‍ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്‍റെ സൗഹൃദം തനിക്ക് വിലപ്പെട്ടതാണെന്നും പറഞ്ഞു. റഷ്യന്‍ പ്രസിഡന്റിന് തന്നെ ഇഷ്ടമായെങ്കില്‍ അതൊരു മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്‌ളാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്കെതിരേ പൊരുതാന്‍ യുഎസിനെ സഹായിക്കാന്‍ റഷ്യയ്ക്ക് കഴിയുമെന്നും തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ആദ്യമായി നടത്തിയ ഔദ്യോഗിക വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു. അമേരിക്ക ലോകം കണ്ട ഏറ്റവും വലിയ തൊഴിൽ ദാതാവാകുമെന്നും ട്രംപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Comments are closed, but trackbacks and pingbacks are open.