ഡിസൈറിനെ കടത്തിവെട്ടി ആള്‍ട്ടോ വീണ്ടും മുന്നില്‍
രാജ്യത്ത് ഒക്ടോബറില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച കാര്‍ മാരുതി സുസുക്കിയുടെ ആള്‍ട്ടോ. രണ്ടു മാസത്തിനുശേഷമാണ് ആള്‍ട്ടോ ഒന്നാം സ്ഥാനത്ത് എത്തുന്നത്.
ആഗസ്റ്റിലും സെപ്തംബറിലും മാരുതിയുടെ തന്നെ ഡിസൈറാണ് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത്. സെപ്റ്റംബറില്‍ 31,427ഉം ആഗസ്റ്റില്‍ 26,140ഉം ഡിസൈര്‍ വിറ്റു. ഒക്ടോബറില്‍ 19,447 ആള്‍ട്ടോ കാറുകള്‍ ചെലവായി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തേക്കാള്‍ വില്‍പ്പന വര്‍ദ്ധിക്കുകയാണ് ചെയ്തത്.
അതേ സമയം ആള്‍ട്ടോയ്ക്ക് തൊട്ടു പിന്നിലായി 17,447 ഡിസയറുകളുടെയും വില്‍പ്പന നടന്നു. വാഗണാര്‍, സ്വിഫ്റ്റ്, ഗ്രാന്‍ ഐടെണ്‍ എന്നിവയാണ് തൊട്ടു പിന്നിലുള്ള കാറുകള്‍.
ചെറുകാര്‍ ശ്രേണിയില്‍ ആള്‍ട്ടോയാണ് എന്ന് മുന്നില്‍. കുറഞ്ഞ വിലയും മികച്ച ഇന്ധനക്ഷമതയുമാണ് മാരുതിയോട് സാധാരണക്കാരന് പ്രിയമേറാന്‍ കാരണം. എന്‍ട്രി ലെവല്‍ എ സെഗ്മെന്റിലാണ് മാരുതിയുടെ പ്രധാന പോരാട്ടം. ഈ നിരയില്‍ വര്‍ഷങ്ങള്‍ക്കു മുമ്ബ് പുറത്തിറക്കിയ ആള്‍ട്ടോയെ പരാജയപ്പെടുത്താന്‍ ഇതുവരെ ഒരു എതിരാളി വന്നിട്ടില്ല.