ഡല്‍ഹി ടെസ്റ്റ് : ശ്രീലങ്കയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടം
ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ അവസാന ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കാനായി ശ്രീലങ്ക പൊരുതുന്നു. 410 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്യുന്ന ലങ്ക സമനിലക്കു വേണ്ടിയുള്ള ശ്രമത്തിലാണ്. ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെന്ന നിലയിലാണ് ശ്രീലങ്ക. ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ പൊരുതി സെഞ്ച്വറി നേടിയ ധനഞ്ജയ ഡി സില്‍വയാണ് ലങ്കയുടെ രക്ഷകനായത്. അഞ്ച് വിക്കറ്റ് കയ്യിലിരിക്കെ ശ്രീലങ്കക്ക് ജയിക്കാന്‍ 209 റണ്‍സ് ആവശ്യമാണ്.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സെന്ന നിലയില്‍ കളി തുടങ്ങിയ ലങ്കക്ക് കഴിഞ്ഞ ഇന്നിങ്സ്ലിലെ സെഞ്ച്വറി വീരന് ഏഞ്ചലോ മാത്യൂസിനെ ഒരു റണ്‍സ് മാത്രമെടുത്തു നില്‍ക്കേ നഷ്ടമായി. തുടര്‍ന്നെത്തിയ ദിനേഷ് ചാണ്ഡിമലിനൊപ്പം (36) ചേര്‍ന്ന് ഡി സില്‍വ പ്രതിരോധം തീര്‍ക്കുകയായിരുന്നു. ചാണ്ഡിമലിനെ പുറത്താക്കി അശ്വിനാണ് ഈ കൂട്ട്കെട്ട് പൊളിച്ചത്. റോഷന് സില്‍വയാണ് ധനഞ്ജയ ഡി സില്‍വക്കൊപ്പം ക്രീസില്‍.ഇന്നലെ മുഹമ്മദ് ഷമിയുടെ പന്തില്‍ ബാറ്റ് വെച്ച സമരവിക്രമ (അഞ്ച്) സ്ലിപ്പില്‍ രഹാനെയുടെ കൈയില്‍ ഭദ്രമായൊതുങ്ങി. കരുണരത്നയെയും (13) നൈറ്റ് വാച്ച്മാനായെത്തിയ ലക്മലിനെയും (പൂജ്യം) പുറത്താക്കി രവീന്ദ്ര ജദേജ ലങ്കയുടെ മേല്‍ വീണ്ടും പ്രഹരമേല്പിച്ചു. നാലാം ദിവസത്തെ അവസാന ഒാവറിലായിരുന്നു രണ്ട് വിക്കറ്റും വീണത്.
നാലാം ദിനം കളി അവസാനിക്കുേമ്ബാള് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ അഞ്ചിന് 246 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. ആദ്യ ഇന്നിങ്സില്‍ ഇരട്ട സെഞ്ച്വറി നേടിയ നായകന് വിരാട് കോഹ്ലിക്കൊപ്പം (50) രോഹിത് ശര്‍മയും (50*) ശിഖര്‍ ധവാനും (67) അര്‍ധ സെഞ്ച്വറി നേടി.