EBM News Malayalam

ടോംസ് എൻജിനിയറിംഗ് കോളേജിനെതിരെ സാങ്കേതിക സർവകലാശാലയുടെ നടപടിക്ക് സാധ്യത

കോട്ടയം: മറ്റക്കര ടോംസ് എൻജിനിയറിംഗ് കോളേജിനെതിരെ സാങ്കേതിക സർവകലാശാല നടപടി എടുത്തേക്കും.  കോളേജിലെ പീഡനത്തെ പറ്റി അന്വേഷിച്ച് രജിസ്ട്രാർ ഡോ. ജെ.പി.പത്മകുമാറും പരീക്ഷാ കൺട്രോളറും തയ്യാറാക്കിയ റിപ്പോർട്ടിൽ കോളേജിനെതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്നാണ് സൂചന. ശരിയായ രീതിയിൽ അല്ല കോളേജിന്‍റെ പ്രവർത്തനമെന്ന് തെളിവെടുപ്പിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും രജിസ്ട്രാറോട് പറഞ്ഞു. കോളേജിനേയും ചെയർമാൻ ടോം ടി. ജോസഫിനേയും കുറിച്ച് വിദ്യാർത്ഥികൾക്ക് പരാതികൾ മാത്രമാണ് ഉണ്ടായിരുന്നത്. അതേസമയം, അദ്ധ്യാപകരിൽ ഭൂരിഭാഗവും മാനേജ്മെന്റിനെ കുറിച്ച് മൗനം പാലിക്കുകയാണ് ചെയ്തത്. അദ്ധ്യാപകരിൽ ചിലർ മാനേജ്മെന്റിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്.

കോളേജിൽ അടിസ്ഥാന സൗകര്യങ്ങൾ കുറവാണെന്നും സമിതി കണ്ടെത്തി. നാലു പേർ തങ്ങേണ്ട മുറിയിൽ പതിനഞ്ചോളം പേരാണ് താമസിക്കുന്നതെന്നും സമിതി തെളിവെടുപ്പിൽ കണ്ടെത്തിയിട്ടണ്ട്. ലേഡീസ് ഹോസ്റ്റലിലേക്കുള്ള ചെയർമാന്‍റെ രാത്രി സന്ദർശനത്തെ കുറിച്ചും വിദ്യാർത്ഥിനികൾ പരാതിപ്പെട്ടു. ഹോസ്റ്റലിൽ ലഭിക്കുന്നത് മോശം ഭക്ഷണമാണെന്നും പരാതിപ്പെട്ടാൽ ശാരീരിക – മാനസിക പീഡനങ്ങൾ ഏൽക്കേണ്ടി വരാറുണ്ടെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

Comments are closed, but trackbacks and pingbacks are open.