EBM News Malayalam

ടൈംസ് മാഗസിന്‍ പേഴ്സണ്‍ ഓഫ് ദ ഇയര്‍ പുരസ്ക്കാരം തിരസ്ക്കരിച്ച് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ടൈം മാസികയുടെ പേഴ്സണ്‍ ഒഫ് ദി ഇയര്‍ അവാര്‍ഡ് വേണ്ടെന്നു വച്ചതായി അമേരിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കിട്ടുമോ ഇല്ലയോ എന്നകാര്യത്തില്‍ വ്യക്ത ലഭിക്കാതിനെ തുടര്‍ന്നാണ് പുരസ്കാരം വേണ്ടെന്നുവെച്ചതെന്ന് ട്രംപ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ടൈം മാസികയുടെ അഭിമുഖവും ഫോട്ടോ ഷൂട്ടും വേണ്ടെന്നും വെച്ചെന്നും ട്രംപ് അറിയിച്ചു. വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
2016 ലെ പോലെ പേഴ് സണ്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ടൈംസ് മാസിക അറിയിച്ചിരുന്നു. പക്ഷെ അഭിമുഖത്തിനും ഫോട്ടോ ഷൂട്ടിനും ഞാന്‍ സമ്മതിക്കണം. താന്‍ അത് വേണ്ടെന്നു വച്ചുവെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. 2016 ലെ പേഴ്സണ്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ട്രംപിനായിരുന്നു ലഭിച്ചത്. പ്രസിഡന്റ് ഓഫ് ദ ഡിവൈഡഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്നാണ് മാസികയില്‍ ട്രംപിനെ വിശേഷിപ്പിച്ചത്. അതേസമയം 2012, 2014, 2015 വര്‍ഷങ്ങളില്‍ തന്നെ പേഴ്സണ്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കാത്തതില്‍ ട്രംപ് അതൃപ്തി അറിയിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ 10 പ്രമുഖരെ തഴഞ്ഞാണ ട്രംപ് ടൈംസ് മാസികയുടെ പേഴ്സണ്‍ ഓഫ് ദി ഇയര്‍ പുരസ്കാരത്തിന് അര്‍ഹനായത്. ആ വര്‍ഷം വാര്‍ത്തകളില്‍ കൂടുതല്‍ ഇടംപിടിക്കുന്ന വ്യക്തിയെ കണ്ടെത്താനാണ് ടൈംസ് പുരസ്കാരം ഏര്‍പ്പെടുത്തുന്നത്. ഓരോ വര്‍ഷത്തിന്റെ അവസാനമായിരിക്കും ഈ പുരസ്കാരം നല്‍കുന്നത്. ശാസ്ത്രജ്ഞന്‍മാര്‍, ഭരണാധികാരികള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, എന്നിവരെയാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്

Leave A Reply

Your email address will not be published.