ജേസണ്‍ ഹോള്‍ഡറിനു ന്യൂസിലാണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ നിന്ന് വിലക്ക്
വെസ്റ്റിന്‍ഡീസ് നായകന് ജേസണ്‍ ഹോള്‍ഡറിനു ന്യൂസിലാണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ നിന്ന് വിലക്ക്. ആദ്യ ടെസ്റ്റിലെ മോശം ഓവര്‍ നിരക്കാണ് ഈ വിലക്കിനു പിന്നിലെ കാരണം. മാച്ച് ഫീസിന്റെ 60 ശതമാനം ഹോള്‍ഡര്‍ പിഴയായും നല്‍കേണ്ടതുണ്ട്. മറ്റു ടീമംഗങ്ങള്‍ 30 ശതമാനം പിഴയും അടയ്ക്കണം. വെസ്റ്റിന്‍ഡീസ് നിശ്ചിത ഓവറുകള്‍ക്ക് മൂന്ന് ഓവര്‍ പിന്നിലായാണ് മത്സരം അവസാനിപ്പിച്ചത്.
ഐസിസി നിയമപ്രകാരം കുറവുള്ള ഓരോ ഓവറിനു താരങ്ങള്‍ 10 ശതമാനം മാച്ച് ഫീസ് പിഴയായി നല്‍കേണ്ടതുണ്ട്. ടീം ക്യാപ്റ്റനു അത് ഇരട്ടിയും ആകും. ഏപ്രിലില്‍ പാക്കിസ്ഥാനെതിരെയും സമാനമായ സ്ഥിതിയില്‍ ഹോള്‍ഡര്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ വെസ്റ്റിന്‍ഡീസ് നായകനു പിഴയ്ക്ക് പുറമേ വിലക്കും വരുകയായിരുന്നു.
ഡിസംബര്‍ 9നു ഹാമിള്‍ട്ടണില്‍ ആമ് രണ്ടാമത്തെയും പരമ്ബരയിലെ അവസാനത്തെയും ടെസ്റ്റ്.