ജിഷ വധക്കേസ് : അന്തിമവാദം ഇന്ന് അവസാനിക്കും
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ അന്തിമവാദം ബുധനാഴ്ച പൂര്‍ത്തിയാവും. ഉച്ചക്ക് രണ്ടു മുതല്‍ ഇരുഭാഗത്തിനും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സമയം അനുവദിച്ചിട്ടുണ്ട്. ഇതിന് ശേഷം വിധി എന്ന് പറയുമെന്ന് കോടതി പ്രഖ്യാപിക്കും.പ്രതിഭാഗം വാദം ചൊവ്വാഴ്ച പൂര്‍ത്തിയായിരുന്നു. ആറു മാസത്തിലേറെ നീണ്ട വിചാരണ നടപടികളാണ് ബുധനാഴ്ച അവസാനിക്കുന്നത്. പ്രോസിക്യൂഷന് ഭാഗത്തുനിന്ന് നൂറ് സാക്ഷികളെ വിസ്തരിച്ചിരുന്നു. പ്രതിഭാഗത്തുനിന്ന് അന്വേഷണ ഉദ്യോഗസ്ഥന് അടക്കം ഏതാനും പേരെ വിസ്തരിച്ചു.കുറുപ്പംപടിയിലെ ഒറ്റമുറി വീട്ടില്‍ നിയമ വിദ്യാര്‍ഥിനിയായ ജിഷ 2016 ഏപ്രില്‍ 28 നാണ് കൊല്ലപ്പെട്ടത്.