ജിഎസ്ടി: നാഷണല്‍ ആന്റി പ്രോഫിറ്റിങ് അതോറിറ്റി രൂപീകരിക്കാന്‍ കേന്ദ്രത്തിന്റെ തീരുമാനം
ജിഎസ്ടിക്ക് കീഴില്‍ നാഷണല്‍ ആന്റി പ്രൊഫിറ്ററിങ് അതോറിറ്റി രൂപീകരിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ജിഎസ്ടി നിരക്ക് ഇളവിന്റെ ആനുകൂല്യം സാധാരണക്കാരന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായാണ് സമിതിക്ക് രൂപം നല്‍കുന്നത്. സമിതി രൂപീകരിക്കുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. ജിഎസ്ടി നടപ്പിലാക്കിയതിന്റെ ആനുകൂല്യം ഉപഭോക്താവിന് ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനാണ് പുതിയ സമിതിക്ക് കേന്ദ്രം രൂപം നല്‍കുന്നത്. ഉത്പാദകര്‍ കൊള്ളലാഭം എടുക്കുന്നില്ലന്ന് ഉറപ്പുവരുത്തലാണ് അതോറിറ്റിയുടെ ലക്ഷ്യം. ഉത്പാദകര്‍ ജിഎസ്ടിക്ക് ശേഷം കൊള്ളലാഭമെടുപ്പ് എടുക്കുന്നുണ്ടോയെന്ന് സംബന്ധിച്ച് പരിശോധിക്കാന്‍ ജിഎസ്ടിക്ക് കീഴില്‍ പ്രത്യേക സമിതിയെ രൂപീകരിക്കാന്‍ കൌണ്‍സില്‍ നേരത്തെ തീരുമാനിച്ചിരുന്നു.
ജിഎസ്ടി യുടെ ആനുകൂല്യം ലഭിക്കുന്നില്ലെന്ന പരാതിയുള്ള ഉപഭോക്താക്കള്‍ക്ക് സമിതിയെ സമീപിക്കാം. കഴിഞ്ഞയാഴ്ച്ച 200 ലേറെ ഉത്പന്നങ്ങളുടെ ജിഎസ്ടി നികുതി നിരക്ക് കൌണ്‍സില്‍ കുറച്ചിരുന്നു. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനൊപ്പം 4 കേന്ദ്ര സംസ്ഥാനപ്രതിനിധികളും ചേരുന്നതാകും സമിതി. ഓരോ സംസ്ഥാനങ്ങളിലും പരാതിയില്‍ പ്രാഥമിക പരിശോധന നടത്തുന്നതിനായി പ്രത്യേകം സ്ക്രീനിങ് കമ്മിറ്റികളും ഉണ്ടാകും. അന്വേഷണത്തിനൊടുവില്‍ ഉത്പാദകര്‍ക്കെതിരെ കടുത്ത പിഴയീടാക്കാനും വേണമെങ്കില്‍ സ്ഥാപനത്തിന്റെ ജിഎസ്ടി രജിസ്ട്രേഷന് തന്നെ റദ്ദാക്കാനും അതോറിറ്റിക്ക് അധികാരമുണ്ടാകും.അതോറിറ്റിയുടെ ചെയര്‍മാനേയും വൈസ് ചെയര്‍മാനേയും സമിതി അംഗങ്ങള്‍ പിന്നീട് തിരഞ്ഞെടുക്കും.