EBM News Malayalam

ജിഎസ്ടി ചൂടില്‍ ഇന്ത്യയുടെ ആദ്യ ബ‍‍ജറ്റ് ഫെബ്രുവരി 1ന്

ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കിയതിനു ശേഷമുള്ള ഇന്ത്യയുടെ ആദ്യ ബജറ്റ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി 2018 ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ജനുവരി 30ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാര്‍ലമെന്റിന്റെ ഇരു സഭകളെയും സംബോധന ചെയ്ത് ആരംഭിക്കും.
ജനുവരി 31ന് സാമ്പത്തിക സര്‍വ്വേയുടെ വിശദാംശങ്ങളും ഫെബ്രുവരി ഒന്നിന് ബജറ്റും അവതരിപ്പിക്കുമെന്നാണ് ചില ഉന്നതതല ഉദ്യോ​ഗസ്ഥര്‍ നല്‍കുന്ന വിവരം. സാധരണയായി ഫെബ്രുവരി അവസാനത്തോടെയാണ് ബജറ്റ് അവതരണം നടക്കുന്നത്. എന്നാല്‍ ഇത്തവണ ജയ്റ്റ്ലി ഫെബ്രുവരി 1ന് വാര്‍ഷിക കണക്കുകള്‍ അവതരിപ്പിക്കുമെന്നും ഉദ്യോ​ഗസ്ഥ‍‍ര്‍ പറഞ്ഞു.
പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ് തന്നെ ബജറ്റ് അവതരിപ്പിക്കുകയാണ് ധനമന്ത്രാലയത്തിന്റെ ലക്ഷ്യം. എന്നാല്‍ ബജറ്റ് പ്രാബല്യത്തിലാകുന്നത് ഏപ്രില്‍ ഒന്നു മുതല്‍ തന്നെയായിരിക്കും.
കാലങ്ങളായുണ്ടായിരുന്ന പ്രത്യേക റെയില്‍വേ ബജറ്റും പൊതു ബജറ്റില്‍ ലയിപ്പിച്ചു.

Leave A Reply

Your email address will not be published.