EBM News Malayalam

ജസ്റ്റിസ് ജഗദീഷ് സിങ് കെഹാര്‍ സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി അധികാരമേറ്റു

ന്യൂഡല്‍ഹി : ജസ്റ്റിസ് ജഗദീഷ് സിങ് കെഹാര്‍ സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി അധികാരമേറ്റു. സിഖ് സമുദായത്തില്‍ നിന്നുള്ള ആദ്യചീഫ് ജസ്റ്റിസായ കെഹാറിന് 2017 ഓഗസ്റ്റ് 17 വരെയാണ് കാലാവധി. രാവിലെ ഒന്‍പതിന് ഡല്‍ഹി രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. വിരമിച്ച ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന് കഴിഞ്ഞ ദിവസം ബാര്‍ അസോസിയേഷന്‍ യാത്രയയപ്പ് നല്‍കിയിരുന്നു.

Comments are closed, but trackbacks and pingbacks are open.