EBM News Malayalam

ജയലളിതയുടെ ചരമവാര്‍ഷികാനുസ്മരണം : കറുപ്പണിഞ്ഞ് നേതാക്കള്‍

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ അണ്ണാ ഡി.എം.കെയുടെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടികള്‍ നടന്നു. ജയലളിത അന്ത്യവിശ്രമം കൊള്ളുന്ന മറീന ബീച്ചിലെ ശവകുടീരത്തിന് മുന്നില്‍ വച്ച്‌ എ.ഡി.എം.കെയുടെ നേതൃത്വത്തില്‍ പ്രതിജ്ഞയെടുത്തു. ജയലളിതയുടെ കാഴ്ചപ്പാടുകള്‍ തുടരുമെന്ന പ്രതിജ്ഞ പാര്‍ട്ടി കോര്‍ഡിനേറ്ററും ഉപമുഖ്യമന്ത്രിയുമായ ഒ.പനീര്‍ശെല്‍വം ചൊല്ലിക്കൊടുത്തു.

നേതാക്കളെല്ലാവരും കറുത്ത ഉടുപ്പും മുണ്ടും ധരിച്ചാണ് അനുസ്മരണ ചടങ്ങുകളില്‍ പങ്കെടുത്തത്. ഏതാണ്ട് 50,​000 പ്രവര്‍ത്തകര്‍ പങ്കെടുത്ത മൗനജാഥയും നടന്നു. ജാഥയെ തുടര്‍ന്ന് ബീച്ച്‌ റോഡിലെ ഗതാഗതം രണ്ടു മണിക്കൂറോളം തടസപ്പെട്ടു.

അനുസ്മരണ ചടങ്ങിന് ശേഷം ജയലളിതയുടെ അന്ത്യവിശ്രമ സ്ഥലത്ത് ആദാരാഞ്ജലി അര്‍പ്പിക്കാനും ജനങ്ങള്‍ തിക്കിതിരക്കി. ജയലളിതയുടെ ആര്‍.കെ. നഗര്‍ മണ്ഡലത്തില്‍ രണ്ടാം വട്ടവും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെയാണ് ‘അമ്മ’യുടെ ചരമവാര്‍ഷിക ദിനവും എത്തുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചിന് രാത്രി 11.30നാണ് ജയലളിത അന്തരിച്ചതായി അപ്പോളോ ആശുപത്രി സ്ഥിരീകരിച്ചത്. നാലിന് രാത്രി ജയലളിതയ്ക്ക് ഹൃദയസ്തംഭനം ഉണ്ടായെന്നും അതിനു ശേഷം നില അതീവ ഗുരുതരമായെന്നും അന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തും മുമ്ബു തന്നെ ജയലളിത മരിച്ചിരുന്നുവെന്നും അപായപ്പെടുത്തിയതാണെന്നും മറ്റും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു

Leave A Reply

Your email address will not be published.