EBM News Malayalam

ജയലളിതയുടെ കഥ പറയുന്ന ചിത്രവുമായി ദസരി നാരായണ റാവു

തെലുങ്ക് സംവിധായകന്‍ ജയലളിതയുടെ കഥ പറയുന്ന ചിത്രം ഒരുക്കുന്നതായി റിപ്പോര്‍ട്ട്. ചിത്രത്തിന് അമ്മ എന്ന് പേരു നല്‍കാനാണ് പദ്ധതിയിടുന്നത്. ദസരി നാരായണ റാവുവാണ് ചിത്രം ഒരുക്കുന്നത്. തമിഴ് തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ജയലളിതയുടെ മരണത്തോടെ രാം ഗോപാല്‍ വര്‍മ്മ അടക്കമുള്ള സംവിധായകര്‍ ഇത്തരത്തില്‍ ജീവതം പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ശശികല എന്ന പേരിട്ട ചിത്രത്തിന്‍റെ വിവരങ്ങള്‍ പങ്കുവച്ചതും വര്‍മ്മ തന്നെയാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. എന്നാല്‍ ആരാണ് ഇരുചിത്രങ്ങളിലും പ്രധാന കഥാപാത്രങ്ങളാകുന്നതെന്ന് വ്യക്തമല്ല. തമിഴ് രാഷ്ട്രീയത്തില്‍ ചലനം ഉണ്ടാക്കിയേക്കാം എന്നാണ് കരുതുന്നത്. എന്നാല്‍ നാരായണ റാവു ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

Comments are closed, but trackbacks and pingbacks are open.