EBM News Malayalam

ജമ്മുകാശ്മീരിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുകാശ്മീരിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു.തിങ്കളാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് ആക്രമണമുണ്ടായത്. ജമ്മുകശ്മീരിലെ അഖ്നൂര്‍ സെക്ടറില്‍ സൈനിക എഞ്ചിനിയറിങ് ഫോഴ്സിന്‍റെ ക്യാമ്പിന് നേരെയായിരുന്നു ഭീകരാക്രമണം. മൂന്നുപേര്‍ കൊല്ലപ്പെട്ടു. പ്രദേശം സൈന്യം വളഞ്ഞു. ഭീകരര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷെന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജനറല്‍ റിസര്‍വ് എഞ്ചിനിയറിങ് ഫോഴ്സിനാണ് അതിര്‍ത്തിയിലെ റോഡുകളുടെ നിര്‍മ്മാണവും അറ്റകുറ്റപണികളുടെ ചുമതലയുമുള്ളത്.

Comments are closed, but trackbacks and pingbacks are open.