EBM News Malayalam

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരനും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. പാരെയ് മൊഹാല്ല ഹജിന്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു ആക്രമണം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ജവാന് പരിക്കേറ്റു. ഇന്നലെ ജനറല്‍ റിസര്‍വ് എഞ്ചിനിയര്‍ ഫോഴ്‌സ് ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് സൈനീകര്‍ കൊല്ലപ്പെട്ടിരുന്നു.  ഇതിനെത്തുടര്‍ന്ന് ഭീകരര്‍ക്കായുള്ള തിരച്ചില്‍ സൈന്യം നടത്തിയിരുന്നു. അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബട്ടല്‍ പ്രദേശത്താണ് ക്യമ്പുള്ളത്.

Comments are closed, but trackbacks and pingbacks are open.