ജനുവരി മുതല്‍ ഡെബിറ്റ് കാര്‍ഡ് ഇടപാടുകളുടെ നിരക്ക് കുറയുമെന്ന് ആര്‍ബിഐ
2018 ജനുവരി 1 മുതല്‍ ഡെബിറ്റ് കാര്‍ഡ് ഇടപാടുകളുടെ നിരക്ക് കുറയും. ഡെബിറ്റ് കാര്‍ഡ് ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ബാധകമാകുന്ന മര്‍ച്ചന്റ് ഡിസ്കൗണ്ട് നിരക്കില്‍ (എംഡിആര്‍) മാറ്റം വരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ നല്കുന്ന ബാങ്ക് വ്യാപാരികളില്‍ നിന്ന് ഈടാക്കുന്ന നിരക്കാണ് എംഡിആര്‍. മിക്കപ്പോഴും വ്യാപാരികള്‍ ഈ നിരക്ക് ഉപഭോക്താക്കളില്‍ നിന്നാണ് ഈടാക്കിയിരുന്നത്.
ഇന്റര്‍ചെയ്ഞ്ച് ഫീസ് എന്നതും എംഡിആറിന്റെ ഭാഗമാണ്, ഇത് ഇഷ്യു ചെയ്യുന്ന ബാങ്ക് (0.5-0.75 ശതമാനം), വാങ്ങുന്നയാള്‍ (0.5-0.25 ശതമാനം), റുപെയ്, വിസ, മാസ്റ്റര്‍ കാര്‍ഡ് തുടങ്ങിയ പേയ്മെന്റ് ദാതാവുമായി പങ്കിടുന്നു.
ഡിസംബര്‍ 6 ന് പ്രഖ്യാപിച്ച പുതിയ ആര്‍ബിഐ നയപ്രകാരം ചെറുകിട വ്യാപാരികള്‍ക്ക് എംഡിആര്‍ കുറയും. 20 ലക്ഷം രൂപയില്‍ കുറവ് വരുമാനമുള്ളവരാണ് ചെറുകിട വ്യാപാരികളില്‍ ഉള്‍പ്പെടുന്നത്.