ചൈന-പാക് സാമ്പത്തിക സഹായം ചൈന നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: ചൈന -പാക് സാമ്പത്തിക ഇടനാഴിക്കു നല്‍കിവന്ന സാമ്പത്തിക സഹായം ചൈന നിര്‍ത്തിവെച്ചു.പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ചൈനയുടെ തീരുമാനം. 5000 കോടി ഡോളറാണ് പദ്ധതിയുടെ ചെലവ് കണക്കാക്കിയിരുന്നത്. പദ്ധതിയില്‍ അഴിമതി നടന്നതായി പാക് പത്രമായ ഡോണ്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയുടെ തീരുമാനം ദേര ഇസ്മാഇൗല് ഖാന് -സോബ് (210 കി.മീ), ബലൂചിസ്താനിലെ ഖുസ്താന് -ബസീമ(110 കി.മീ), കാറക്കോറം ഹൈവേ (136 കി.മി) എന്നീ റോഡുകളുടെ നിര്‍മാണത്തെ ബാധിക്കും. വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയിലുള്‍പ്പെടുത്തി പാക് അധീന കശ്മീരിലൂടെയാണ് റോഡുകള്‍ കടന്നുപോകുന്നത്.