ചാംമ്പ്യന്‍സ് ലീഗില്‍ പ്രമുഖ ടീമുകള്‍ക്ക് മികച്ച ജയം. റയല്‍ മാഡ്രിഡ് ബൊറീസിയ ഡോട്ട്മുണ്ടിനെയും ടോട്ടനം അപ്പോയല്‍ എഫ്സിയെയും തോല്‍പ്പിച്ചു. സ്പാര്‍ട്ടക് മോസ്കോയെ ലിവര്‍പൂള്‍ 7 ഗോളിന് തകര്‍ത്തപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ഷാക്തര്‍ അട്ടിമറിച്ചു. ഗ്രൂപ്പില്‍ എച്ചില് നിലവിലെ ചാപ്യന്മാരായ റയല്‍ മാഡ്രിഡിന് ശക്തമായ വെല്ലുവിളി തീര്‍ത്താണ് ജര്‍മന്‍ കരുത്തര്‍ ബൊറൂസിയ ഡോട്ട്മുണ്ട് കീഴടങ്ങിയത്. ബോര്‍ജ മയോറാല്‍, റൊണാള്‍ഡ് എന്നിവരിലൂടെ തുടക്കത്തിലെ റയല്‍ ലീഡ് നേടിയെങ്കിലും ഒബമയാങ്ങിന്റെ ഇരട്ട ഗോളിലൂടെ ബൊറൂസിയ തിരിച്ചടിച്ചു.
പക്ഷെ 81 ആം മിനിറ്റില്‍ ലൂക്കാസ് വാസ്ക്കസ് റയലിന്റെ രക്ഷകനാകുകയായിരുന്നു. ഗ്രൂപ്പില്‍ മുന്നിലുള്ള ടോട്ടനം നാലാമതുള്ള അപ്പോയ്ല എഫ്സിയെ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് തകര്‍ത്തത്. ഗ്രൂപ്പ് ഇയില്‍ മൂന്നാമതുള്ള സ്പാര്‍ട്ടക് മോസ്കോയെ മറുപടിയില്ലാത്ത ഏഴ് ഗോളിനാണ് തകര്‍ത്തത്. ഫിലിപ്പ് കുട്ടീഞ്ഞോയുടെ ഹാട്രിക് കരുത്തിലാണ് ചെമ്പടയുടെ മികച്ച ജയം. അതേസമയം പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പിന് മാഞ്ചസ്റ്റര്‍ സിറ്റി ചാംപ്യന്‍സ് ലീഗില്‍ തോല്‍വി അറിഞ്ഞു. സിറ്റിയെ ഷാക്തറും നാപ്പോളിയെ ഫെയ്നൂര്‍ദും അട്ടിമറിച്ചു. തോറ്റെങ്കിലും ആറില്‍ അഞ്ച് ജയവുമായി ഗ്രൂപ്പ് എഫില്‍ മാഞ്ചസ്റ്റര്‍ സിറ്റി തന്നെയാണ് മുന്നില്‍.റയല്‍ മാഡ്രിഡിന് ശക്തമായ വെല്ലുവിളി തീര്‍ത്താണ് ജര്‍മന്‍ കരുത്തര്‍ ബൊറൂസിയ ഡോട്ട്മുണ്ട് കീഴടങ്ങിയത്.