ചലച്ചിത്രോത്സവം: എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യവുമായി സംവിധായകന് രംഗത്ത്
പനാജി: ‘എസ് ദുര്‍ഗ’ പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യവുമായി സംവിധായകന് സനല്‍കുമാര്‍ ശശിധരന് അന്താരാഷ്ട്ര ചലച്ചിത്രോത്സവ ഡയറക്ടര്‍ സുനിത് ടണ്ഡന് കത്തു നല്‍കിയിട്ടും പ്രതികരണമില്ല. മറാത്തി സിനിമ ന്യൂഡ്, എസ് ദുര്‍ഗ എന്നിവ ചലച്ചിത്രമേളയുടെ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍നിന്ന് ഒഴിവാക്കിയത് വിവാദമായിരുന്നു. കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഈതീരുമാനം ചോദ്യംചെയ്ത് സനല്‍കുമാര്‍ ശശിധരന് കേരള ഹൈകോടതിയില്‍ നല്കിയ ഹരജിയില്‍ കഴിഞ്ഞ 21ന് അനുകൂല വിധി വന്നു.
ഒമ്ബതു ദിവസമായി ഗോവയില്‍ നടക്കുന്ന ചലച്ചിത്രോത്സവത്തില്‍ ‘എസ് ദുര്‍ഗ’ പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രാലയത്തിന് ഹൈകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നവംബര്‍ 29നാണ് മേള സമാപനം.
‘എസ് ദുര്‍ഗ’യിലെ നടന് കണ്ണന് നായര്‍ മേള ഡയറക്ടര്‍ക്ക് സനല്‍കുമാറിന്റെ കത്ത് കൈമാറിയിട്ടുണ്ട്. എന്നാല്‍, നിഷേധാത്മക മറുപടിയാണ് ലഭിച്ചതെന്ന് കണ്ണന് നായര്‍ പറഞ്ഞു.