ചരിത്ര റെക്കോര്‍ഡ് : കേന്ദ്രത്തിന്റെ ഭാരത് 22 ഇടിഎഫ് സ്കീം 14500 കോടി സമാഹരിച്ചു
ഭാരത് 22 എന്ന പേരിലുള്ള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടിലൂടെ (ഇ.ടി.എഫ്.) 8,000 കോടി രൂപ സമാഹരിക്കുകയായിരിന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍, ന്യൂ ഫണ്ട് ഓഫര്‍ (എന്‍.എഫ്.ഒ.) വെള്ളിയാഴ്ച സമാപിച്ചപ്പോള്‍ വില്‍പ്പനയ്ക്ക് വച്ചതിനെക്കാള്‍ നാലു മടങ്ങ് അധികം യൂണിറ്റുകള്‍ക്ക് ആവശ്യക്കാരുണ്ടായി. അതായത്, ഏതാണ്ട് 32,000 കോടി രൂപയുടെ അപേക്ഷകളാണ് എത്തിയത്. ഇതോടെ, 14,500 കോടി രൂപയായി ഇഷ്യു സൈസ് ഉയര്‍ത്തി.
ഒരു സ്കീമിലൂടെ ഇത്ര ഉയര്‍ന്ന തുകയുടെ നിക്ഷേപ താത്പര്യമുണ്ടാകുന്നത് ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് ചരിത്രത്തില്‍ ആദ്യമായാണ്. ഭാരത് 22 ഇ.ടി.എഫിലൂടെ 14,500 കോടി രൂപ നേടിയതോടെ ഈ സാമ്ബത്തിക വര്‍ഷം ഇതുവരെ 52,500 കോടി രൂപ പൊതുമേഖലാ ഓഹരി വില്‍പ്പനയിലൂടെ നേടാന്‍ സര്‍ക്കാരിന് കഴിഞ്ഞു. കാശുണ്ടാക്കാം
2018 മാര്‍ച്ച് 31നു മുമ്ബായി ഇത് 72,500 കോടി രൂപയായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. വിദേശ നിക്ഷേപക സ്ഥാപനങ്ങളില്‍ നിന്നുള്‍പ്പെടെ ഉയര്‍ന്ന പങ്കാളിത്തമാണ് ഭാരത് 22 ഇ.ടി.എഫിന് ലഭിച്ചതെന്ന് കേന്ദ്ര ഓഹരി വിറ്റഴിക്കല്‍ വകുപ്പ് സെക്രട്ടറി നീരജ് കുമാര്‍ ഗുപ്ത പറഞ്ഞു. ദിവസം വെറും 100 രൂപ എടുക്കാനുണ്ടോ?? നിങ്ങള്‍ക്കുമാകാം കോടീശ്വരന്!!!
കേന്ദ്ര സര്‍ക്കാരിനു വേണ്ടി സ്വകാര്യ അസറ്റ് മാനേജ്മെന്റ് കമ്ബനിയായ ഐ.സി.ഐ.സി.ഐ. പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ടാണ് ഭാരത് 22 ഇടിഎഫ് വിപണിയിലെത്തിച്ചത്. ഒഎന്‍ജിസി, ഐഒസി, എസ്ബിഐ, ബിപിസിഎല്‍, ഗെയില്‍ എന്നിവ ഉള്‍പ്പെടെ ഇരുപതോളം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളാണ് ഭാരത് 22 ഇ.ടി.എഫിലൂടെ വിറ്റഴിച്ചത്. സ്വര്‍ണാഭരണങ്ങള്‍ ഇനി വേണ്ട ഇടിഎഫുകള്‍ വാങ്ങാം