EBM News Malayalam

ഗുജറാത്ത് തെരഞ്ഞെടുപ്പ്: ബിജെപി – കോണ്‍ഗ്രസ് മത്സരം ശക്തമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്‌

ഗുജറാത്ത്: ഗുജറാത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനോപ്പമെന്നു അഭിപ്രായ സര്‍വ്വേ. ശനിയാഴ്ച ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒരു പ്രമുഖ മാധ്യമം നടത്തിയ സര്‍വ്വേയിലാണ് ഇപ്രകാരം സൂചിപ്പിക്കുന്നത്. വാശിയേറിയ പോരാട്ടമാണ് ഇത്തവണ ഗുജറാത്തില്‍ നടക്കുക എന്നതാണ് ഈ സര്‍വ്വേ ഫലം സൂചിപ്പിക്കുന്നത്. അടുത്തിടെ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ ബിജെപിയ്ക്കും കോണ്‍ഗ്രസിനും 43 ശതമാനം വീതം വോട്ടുകള്‍ ലഭിക്കുമെന്നാണ് പറയുന്നത്. എന്നാല്‍ കൂടുതല്‍ സീറ്റുകള്‍ നേടി ബിജെപി ഭരണം നിലനിര്‍ത്തുമെന്നും പറയപ്പെടുന്നു.

Leave A Reply

Your email address will not be published.