ഗുജറാത്ത് തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ട പരസ്യപ്രചാരണം ഇന്നവസാനിക്കും
അഹമ്മദാബാദ്: രാജ്യം ഉറ്റ് നോക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍ നടക്കും. ഇന്ന് വൈകുന്നേരം നാല് മണിയോടെ പരസ്യപ്രചാരണം സമാപിക്കും. വടക്കന്‍ ഗുജറാത്തിലെ 32 സീറ്റുകളും മധ്യഗുജറാത്തിലെ 64 സീറ്റുകളുമാണ് മറ്റന്നാള്‍ പോളിങ്ങ് ബൂത്തിലെത്തുന്നത്. 2 കോടി 22 ലക്ഷത്തിലേറെ വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തനുള്ളത്.