ഗര്‍ഭിണികള്‍ക്ക് കിവി നല്കുന്ന ഗുണങ്ങള്‍
കിവിപ്പഴത്തിനു സമ്ബന്നമായൊരു ചരിത്രമുണ്ട്.ഇതിന്റെ ഉത്ഭവം ന്യൂസിലാന്‍ഡ് അല്ല തെക്കേ ചൈനയാണ്.ഇതിന്റെ പേരിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ട്.യാങ്ങ് ടാവോ എന്നാണ് ചൈനയില്‍ ഇത് അറിയപ്പെട്ടിരുന്നത്.പിന്നീട് ചൈനീസ് ഗൂസ്ബെറി എന്നും പിന്നീട് കയറ്റുമതിക്കാരായ ജാക്ക് ട്യുര്നെര് ഇതിന് കിവി എന്ന പേരു നല്‍കുകയും ന്യൂസ്ലാന്റിലെ ദേശീയചിഹ്നമായ പറക്കാത്ത പക്ഷിയുടെ പേരും നല്കി.
അങ്ങനെ കിവിപ്പഴം ന്യൂസ്ലാന്റിന്റേതാണ് എന്ന തെറ്റിദ്ധാരണ പരന്നു. മഹത്തായ രുചിക്കപ്പുറം ഇതിന് ധാരാളം ആരോഗ്യഗുണങ്ങളും ഉണ്ട്.പ്രത്യേകിച്ച് ഗര്‍ഭിണികള്‍ക്കുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചു പറയാം.കിവിപ്പഴത്തെക്കുറിച്ചു ആഴത്തില്‍ മനസിലാക്കാന്‍ തുടര്‍ന്ന് വായിക്കുക. ഗര്‍ഭകാലത്തു കിവിപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍
ഫോളിക് ആസിഡിന്റെ ഉറവിടം
നിങ്ങളെ ഗര്‍ഭിണിയാകാന്‍ ഈ ചെറിയ പഴം സഹായിക്കുമെന്നത് വിശ്വസിക്കാന്‍ തന്നെ ബുദ്ധിമുട്ടുള്ള കാര്യമാണ്.ഇതിലെ ഉയര്‍ന്ന അളവിലെ ഫോളിക്കാസിഡ് ഗര്‍ഭിണിയാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.ഗര്‍ഭം അലസിയ പല അമ്മമാരിലും ഇത് പരീക്ഷിച്ചിട്ടുള്ളതാണ്.ഗര്‍ഭിണികള്‍ക്ക് വേണ്ടി ഫോളിക്കാസിഡ് ഇല്ലാത്ത ഒരു പഠനം നടത്തുക പ്രയാസമാണ്.
ഗര്‍ഭസ്ഥശിശുവിന്റെ ശരിയായ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ഫോളിക്കാസിഡ് അത്യാവശ്യമാണ്.ഗര്‍ഭിണികള്‍ക്കും വേണ്ട ഏറ്റവും പ്രധാന പോഷണം ഫോളിക്കാസിഡ് ആണ്.ഗര്‍ഭസ്ഥശിശുവിന്റെ അവയവങ്ങളുടെ വളര്‍ച്ചയ്ക്കും മൊത്തത്തിലുള്ള പരിപാലനത്തിനും ഇത് അത്യാവശ്യമാണ്. വിറ്റാമിന്‍ ബി കുടുംബത്തിലെ ഒരു അംഗമായ ഫോളേറ്റ് പുതിയ കോശങ്ങളുടെ രൂപീകരണത്തിനും പരിപാലനത്തിനും സഹായിക്കുന്നു.
ഇത് ശരിയായ അളവില്‍ കഴിച്ചാല്‍ സ്പൈന ബിഫിഡ അഥവാ പകുതിവളര്‍ച്ച മാത്രമുള്ള സ്പൈനല്‍ കോഡ് തുടങ്ങി നവജാത ശിശുക്കളുടെ വൈകല്യങ്ങള്‍ തടയാന്‍ സാധിക്കും.ഗര്‍ഭകാലത്തു മാത്രമല്ല ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഫോളിക്കാസിഡ് ആവശ്യമാണ്.അതുകൊണ്ടാണ് സമീപഭാവിയില്‍ ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡോക്ടര്‍മാര്‍ ഫോളിക്കാസിഡ് ദിവസവും കഴിക്കണമെന്നു നിര്‍ബന്ധമായി പറയുന്നത്.
നാരുകളുടെ ഉറവിടം
മലബന്ധവും അനുബന്ധപ്രശ്നങ്ങളും ഗര്‍ഭിണികളില്‍ സാധാരണയാണ്.നാരുകള്‍ ധാരാളമടങ്ങിയ കിവിപ്പഴം ഇതിനു പ്രതിവിധിയാണ്.കിവിപ്പഴം ദിവസേന കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും,ഗ്യാസ്,ഛര്‍ദ്ദി ,വയറിലെ അസ്വസ്ഥതകള്‍ എന്നിവ പരിഹരിക്കുകയും ചെയ്യും.
ആന്റി ഓക്സിഡന്റുകളാല്‍ സമ്ബന്നം
നിങ്ങളുടെ ഉള്ളിലെ ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കാന്‍ വിധം ശക്തമായ ആന്റി ഓക്സിഡന്റുകള്‍ കിവിപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു.9 മാസത്തോളം നീണ്ട വയ്യായ്കയില്‍ നിന്നും ഒരു സുന്ദരമായ കുഞ്ഞു പുറത്തുവരുന്നതാണ് ഗര്‍ഭാവസ്ഥ.ബലവും ആരോഗ്യവുമുള്ള ഒരു അമ്മയ്ക്ക് മാത്രമേ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കാനാവൂ.
കിവിയിലെ ആന്റി ഓക്സിഡന്റുകള്‍ അണുബാധ തടയുകയും പ്രതിരോധശേഷി കൂട്ടുകയും ആരോഗ്യമുള്ള ഗര്‍ഭകാലം പ്രദാനം ചെയ്യുകയും ചെയ്യും.കിവിയിലെ ആന്റി ഓക്സിഡന്റ്കള്‍ ഫെര്‍ട്ടിലിറ്റിയെ പ്രതികൂലമായി ബാധിക്കുന്ന ഫ്രീ റാഡിക്കലുകളെ തുരത്തുന്നു.അതിനാല്‍ സമീപഭാവിയില്‍ നിങ്ങള്‍ ഒരു കുഞ്ഞിനായി ആഗ്രഹിക്കുന്നുവെങ്കില്‍ കിവിപ്പഴം നിങ്ങളെ സഹായിക്കും.
വിറ്റാമിന്‍ സി ,ഡി എന്നിവയാല്‍ സമ്ബന്നം
കിവിപ്പഴം കൊഴുപ്പിനെ നശിപ്പിക്കുകയും കൂടുതല്‍ ഊര്‍ജ്ജം നല്‍കുകയും ചെയ്യും.അതിനാല്‍ അമ്മയാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പഴം വളരെ ഗുണം ചെയ്യും. നിങ്ങള്‍ക്ക് കിവിപ്പഴത്തിന്റെ പ്രയോജങ്ങള്‍ മനസ്സിലായി എന്ന് കരുതുന്നു.അതിനാല്‍ ഗര്‍ഭാവസ്ഥയില്‍ ഈ രുചികരമായ പഴം കഴിച്ചു ആരോഗ്യം നേടുക.