EBM News Malayalam

കർഷക പ്രക്ഷോഭം 57-ാം ദിവസത്തിലേക്ക് കടക്കുന്നു;പത്താംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു

രാജ്യതലസ്ഥാനത്ത് കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം ഇന്ന് 57-ാം ദിവസത്തിലേക്ക് കടക്കുന്നു. ഇന്നലെ നടന്ന പത്താം വട്ട ചർച്ചയും പരാജയപ്പെട്ടതോടെ സമരമുറകൾ കൂടുതൽ ശക്തമാക്കാനാണ് കർഷകര്‍ തീരുമാനിച്ചിരിക്കുന്നത്. ഒന്നര വർഷത്തേക്ക് നിയമങ്ങൾ സ്റ്റേ ചെയ്യുമെന്ന സർക്കാരിന്റെ നിർദേശം വിശദമായി ചർച്ച ചെയ്യാൻ കർഷക സംഘടനകൾ ഇന്ന് ചർച്ച നടത്തും.അതേസമയം കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സുപ്രീംകോടതി നിയമിച്ച വിദഗ്ധസമിതിയുടെയും സിറ്റിങ് ഇന്ന് നടക്കും. സമരം ചെയ്യുന്ന കർഷക സംഘടനകളെ ക്ഷണിച്ചിരുന്നെങ്കിലും, സമിതിയുമായി സഹകരിക്കില്ലെന്ന് സംഘടനകൾ വ്യക്തമാക്കി. കേന്ദ്ര സർക്കാരിനെ അനുകൂലിക്കുന്നവരാണ് സമിതിയിലുളളതെന്ന് ചൂണ്ടിക്കാട്ടിയാണ് കർഷകർ സമിതിയുമായി ചർച്ചയ്ക്ക് ഇല്ലെന്ന് വ്യക്തമാക്കിയത്. അതേസമയം, റിപ്പബ്ലിക് ദിനത്തിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ള സാഹചര്യത്തിൽ കർഷകരും കേന്ദ്രസർക്കാരുമായി നാളെ നടക്കുന്ന പതിനൊന്നാം വട്ട ചർച്ച നിർണായകമാണ്. മൂന്ന് നിയമങ്ങളും പിൻവലിച്ചില്ലെങ്കിൽ ഡൽഹി അതിർത്തികളില്‍ കൂടുതൽ പ്രക്ഷോഭം നയിക്കാൻ കർഷക സംഘടനകൾ നീങ്ങുമെന്നാണ് റിപ്പോർട്ട്.

Comments are closed.