ക്വിഡ് ഇലക്ട്രിക് മോഡല്‍ ചൈനയിലേക്ക്
ന്യൂഡല്‍ഹി: റെനോയുടെ ജനപ്രിയ മോഡലായ ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് ചൈനയില്‍ പുറത്തിറക്കാന്‍ കമ്ബനി തയ്യാറെടുക്കുന്നു. ചെറിയ വൈദ്യുതി വാഹനങ്ങളുടെ ചൈനയിലെ സാധ്യതകള്‍ കണക്കിലെടുത്താണ് കമ്ബനി സാധാരണകാരന് താങ്ങാനാവുന്ന വിലയില്‍ ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് ചൈനീസ് വിപണിയിലെത്തികാനൊരുങ്ങുന്നത്.
ചൈനയില്‍ വിജയിച്ചാല്‍ ബ്രസീല്‍, ഇന്ത്യ തുടങ്ങിയ വിപണികളിലേക്കും വാഹനം കയറ്റുമതി ചെയ്യാനാണ് പദ്ധതി. 2030-ഓടെ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍ബന്ധമാക്കുന്ന സാഹചര്യത്തില്‍ റെനോ അവതരിപ്പിക്കുന്ന ആദ്യ ഇലക്ട്രിക് കാറായിരിക്കും ക്വിഡ്.
ടൊയോട്ടയും സുസുക്കിയും ചേര്‍ന്ന് ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനത്തിനായി ഇന്ത്യയില്‍ സംയുക്ത സംരംഭം തുടങ്ങുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 2022-ഓടെ ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് ചൈനയില്‍ പുറത്തിറങ്ങുമെന്ന് കമ്ബനി സി.ഇ.ഒ. കാര്‍ലസ് ഗോസ് വ്യക്തമാക്കി.