EBM News Malayalam

കോട്ടയം ജില്ലയില്‍ നാളെ ഹര്‍ത്താല്‍

കോട്ടയം: കോട്ടയം ജില്ലയില്‍ നാളെ ഹര്‍ത്താല്‍. ദളിത് വിദ്യാര്‍ത്ഥികള്‍ക്കു നേരെ സി.പി.എമ്മും എസ് എഫ് ഐയും ആക്രമണം നടത്തുന്നുവെന്ന് ആരോപിച്ചാണ് ഹര്‍ത്താലിന് സി.എസ്.ഡി.എസ് (ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റി) ആഹ്വാനം ചെയ്തത്. ബി എസ് പി ജില്ലാ കമ്മിറ്റിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.

Comments are closed, but trackbacks and pingbacks are open.