EBM News Malayalam

കൊച്ചിയില്‍ ഫാര്‍മ പാര്‍ക്കുമായി ആ​രോ​ഗ്യ വ​കു​പ്പ്​​ ; ലക്ഷ്യം 1000 കോടിയുടെ ഉല്‍പാദനം

കൊ​ച്ചി: പ്ര​തി​വ​ര്‍​ഷം 1000 കോ​ടി​യു​ടെ മ​രു​ന്ന്​ ഉ​ല്‍​പാ​ദ​നം ല​ക്ഷ്യ​മി​ട്ട്​ ആ​രോ​ഗ്യ വ​കു​പ്പ്​ കൊ​ച്ചി​യി​ല്‍ ഫാ​ര്‍​മ പാ​ര്‍​ക്ക്​ സ്​​ഥാ​പി​ക്കു​ന്നു. അ​മ്പ​ല​മു​ക​ളി​ല്‍ ഫാ​ക്​​ടി​​െന്‍റ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള സ്​​ഥ​ല​ത്ത്​ നി​ര്‍​ദി​ഷ്​​ട പെ​ട്രോ​കെ​മി​ക്ക​ല്‍ പാ​ര്‍​ക്കി​നോ​ട്​ ചേ​ര്‍​ന്ന്​ ഫാ​ര്‍​മ പാ​ര്‍​ക്ക്​ യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ അ​വ​ശ്യ മ​രു​ന്ന്​ വി​ല ഗ​ണ്യ​മാ​യി കു​റ​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.
സം​സ്​​ഥാ​ന​ത്ത്​ പ്ര​തി​വ​ര്‍​ഷം 6000–8000 കോ​ടി​യു​ടെ മ​രു​ന്ന്​ വി​ല്‍​ക്കു​ന്നു​ണ്ടെ​ന്നാ​ണ്​ ക​ണ​ക്ക്. എ​ന്നാ​ല്‍, പൊ​തു​മേ​ഖ​ല​യി​ലു​ള്ള ഏ​ക മ​രു​ന്ന്​ നി​ര്‍​മാ​ണ ക​മ്ബ​നി​യാ​യ കേ​ര​ള സ്​​റ്റേ​റ്റ്​ ഡ്ര​ഗ്​​സ്​ ആ​ന്‍​ഡ്​​ ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍​സി​ല്‍ (കെ.​എ​സ്.​ഡി.​പി) പ്ര​തി​വ​ര്‍​ഷം 40 കോ​ടി​യോ​ളം രൂ​പ​യു​ടെ മ​രു​ന്നേ നി​ര്‍​മി​ക്കു​ന്നു​ള്ളൂ. ബ​ഹു​രാ​ഷ്​​ട്ര ക​മ്ബ​നി​ക​ള്‍ നി​ര്‍​മി​ച്ച്‌​ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന ഭൂ​രി​ഭാ​ഗം മ​രു​ന്നു​ക​ള്‍​ക്കും അ​മി​ത വി​ല ന​ല്‍​കേ​ണ്ടി​വ​രു​ന്നു. ത​ദ്ദേ​ശീ​യ​മാ​യി ഉ​ല്‍​പാ​ദി​പ്പി​ച്ചാ​ല്‍ ഗു​ണ​മേ​ന്മ​യു​ള്ള മ​രു​ന്ന്​ കു​റ​ഞ്ഞ​വി​ല​യ്​​ക്ക്​ ല​ഭ്യ​മാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ്​ സ​ര്‍​ക്കാ​ര്‍ പ്ര​തീ​ക്ഷ.
മ​രു​ന്ന്​ നി​ര്‍​മാ​ണ​ത്തി​ന്​ നാ​ലു ഫാ​ക്​​ട​റി​ക​ളാ​കും പാ​ര്‍​ക്കി​ലു​ണ്ടാ​വു​ക. കി​ഫ്​​ബി​യി​ല്‍​നി​ന്നാ​ണ്​ പ​ദ്ധ​തി​ക്ക്​ ഫ​ണ്ട്​ ല​ഭ്യ​മാ​ക്കു​ന്ന​ത്. കേ​ര​ള ജ​ന​റി​ക്​ എ​ന്ന പേ​രി​ലാ​കും വി​പ​ണി​യി​ലി​റ​ക്കു​ക. ഇ​തോ​ടൊ​പ്പം പ്ര​തി​വ​ര്‍​ഷം 150 കോ​ടി​യു​ടെ മ​രു​ന്ന്​ ഉ​ല്‍​പാ​ദി​പ്പി​ക്കാ​വു​ന്ന വി​ധം കെ.​എ​സ്.​ഡി.​പി​യു​ടെ ശേ​ഷി ഉ​യ​ര്‍​ത്താ​നും പ​ദ്ധ​തി​യു​ണ്ട്. പെ​ട്രോ​കെ​മി​ക്ക​ല്‍ ഉ​പോ​ല്‍​പ​ന്ന​ങ്ങ​ള്‍ മ​രു​ന്ന്​ നി​ര്‍​മാ​ണ​ത്തി​ന്​ ഉ​പ​​യോ​ഗി​ക്കാ​നു​ള്ള സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ പെ​ട്രോ​കെ​മി​ക്ക​ല്‍ പാ​ര്‍​ക്കി​ന്​ സ​മീ​പ​ത്തെ സ്​​ഥ​ലം തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഫാ​ക്​​ടി​ല്‍​നി​ന്ന്​ ഏ​റ്റെ​ടു​ക്കു​ന്ന 600 ഏ​ക്ക​റി​ല്‍ 450 ഏ​ക്ക​റി​ല്‍ പെ​ട്രോ​കെ​മി​ക്ക​ല്‍ പാ​ര്‍​ക്കും 150 ഏ​ക്ക​റി​ല്‍ ഫാ​ര്‍​മ പാ​ര്‍​ക്കും സ്​​ഥാ​പി​ക്കാ​നാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
ഫാ​ക്​​ട്​ അ​ധി​കൃ​ത​രു​മാ​യി സ​ര്‍​ക്കാ​ര്‍ ആ​ദ്യ​വ​ട്ട ച​ര്‍​ച്ച പൂ​ര്‍​ത്തി​യാ​ക്കി. ഏ​ക്ക​റി​ന്​ നാ​ല്​ കോ​ടി മു​ത​ല്‍ അ​ഞ്ച്​ കോ​ടി വ​രെ​യാ​ണ്​ ഫാ​ക്​​ട്​ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. സ്​​ഥ​ലം ഏ​റ്റെ​ടു​ക്ക​ലി​ന്​ മു​ന്നോ​ടി​യാ​യ സ​ര്‍​വേ ജോ​ലി പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. സ്​​ഥ​ലം വി​ട്ടു​കി​ട്ടി​യാ​ല്‍ ഇ​രു പ​ദ്ധ​തി​ക​ളു​ടെ​യും പ്രാ​രം​ഭ ജോ​ലി ആ​രം​ഭി​ക്കും. കി​ന്‍​ഫ്ര​യാ​ണ്​ ഇ​രു പാ​ര്‍​ക്കു​ക​ളും സ്​​ഥാ​പി​ക്കു​ന്ന​ത്.

Leave A Reply

Your email address will not be published.