കൊച്ചിയില്‍ നഗരസഭാ സുവര്‍ണ ജൂബിലി ആഘോഷം, പോര് രൂക്ഷം
കൊച്ചി: കൊച്ചി നഗരസഭാ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ പേരില്‍ ഭരണ പ്രതിപക്ഷ പോര് രൂക്ഷമാകുന്നു. ആഘോഷങ്ങളുടെ പേരില്‍ പണം ധൂര്‍ത്തടിക്കുകയാണെന്നാണ് പ്രതിപക്ഷ ആരോപണം. പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണെന്ന് മേയര്‍ പറഞ്ഞു.
ഇരുപത്തിരണ്ടാം തിയതി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. മന്ത്രിസഭാ യോഗം നടക്കുന്ന ദിവസം പരിപാടി നിശ്ചയിച്ചത് മുഖ്യമന്ത്രിയെ ഒഴിവാക്കാനാണെന്നാണ് പ്രതിപക്ഷ ആരോപണം. സ്റ്റേജ് നിര്‍മാണത്തിന് 18 ലക്ഷം രൂപ വകയിരുത്തിയതും ഗാനമേളക്ക് 10 ലക്ഷം രൂപ വകയിരുത്തിയതും അഴിമതിയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
ഉപരാഷ്ട്രപതിയുടെ സമയം അനുസരിച്ചാണ് പരിപാടി പ്ലാന്‍ ചെയ്തത്. പല തവണയായി തുക പാസാക്കിയെടുക്കാനുള്ള ബുദ്ധിമുട്ടൊഴിവാക്കാനാണ് കൂടുതല്‍ തുക പരിപാടികള്‍ക്ക് വകയിരുത്തിയതെന്നാണ് മേയര്‍ പറയുന്നത്. പരാതികളുണ്ടെങ്കിലും ഉപരാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടിയായതിനാല്‍ ബഹിഷ്കരിക്കില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി.