EBM News Malayalam

കേ​ര​ള തീ​ര​ത്ത് ഭീമൻ തിരമാലയ്ക്ക് സാധ്യത; കടലിൽ പോകരുതെന്ന് നിർദേശം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള തീ​ര​ത്ത് ഭീ​മ​ൻ തി​ര​മാ​ല​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ക​ന​ത്ത മ​ഴ​യും ശ​ക്ത​മാ​യ കാ​റ്റും തു​ട​രും. അ​ടു​ത്ത 24 മ​ണി​ക്കൂ​ർ ക​ട​ൽ പ്ര​ക്ഷു​ബ്ദ്ധ​മാ​കും. കാ​റ്റും മ​ഴ​യും മാ​റി​നി​ന്നാ​ലും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ 48 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് ക​ട​ലി​ലേ​ക്ക് പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥാ കേ​ന്ദ്രം നി​ര​ദേ​ശം ന​ൽ​കി.

അ​തേ​സ​മ​യം, ഓഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ൽ​​​പ്പെ​​ട്ടു ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ കു​​​ടു​​​ങ്ങി​​​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ ഇ​ന്നും തു​ട​രും. സൈ​ന്യ​വും കോ​സ്റ്റ് ഗാ​ർ​ഡും തെ​ര​ച്ചി​ലി​നാ​യി രം​ഗ​ത്തു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള ദു​ര​ന്ത​നി​വാ​ര​ണ​സേ​ന​യും തെ​ര​ച്ചി​ലി​ൽ പ​ങ്കു​ച്ചേ​രും. ‌

തീ​ര​ദേ​ശ ജി​ല്ല​ക​ളി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ർ​ക്കാ​ർ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രാ​ഴ്ച്ച​ത്തേ​ക്ക് സൗ​ജ്യ​ന റേ​ഷ​ൻ അ​നു​വ​ദി​ച്ചു. ക​ട​ലി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടെ​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 5000 രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

കൊ​ച്ചി ചെ​ല്ലാ​നം ക​ട​പ്പു​റ​ത്ത് അ​ർ​ധ​രാ​ത്രി​യി​ലും രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണ​മാ​ണ് ഉ​ണ്ടാ​യ​ത്. നി​ര​വ​ധി​വീ​ടു​ക​ളി​ലേ​ക്ക് തി​ര​മാ​ല ഇ​ര​ച്ചു​ക​യ​റി. ഇ​തോ​ടെ ക​ട​ൽ​ത്തീ​ര​ത്ത് നി​ല​യു​റ​പ്പി​ച്ച ജ​ന​ങ്ങ​ൾ മേ​യ​ർ സൗ​മി​നി ജെ​യ്നും മ​റ്റ് കൗ​ൺ​സി​ല​ർ​മാ​രും ജീ​വ​ന​ക്കാ​രും എ​ത്തി​യ ശേ​ഷ​മാ​ണ് ദു​രി​താ​ശ്വാ​സ ക്യാം​പു​ക​ളി​ലേ​ക്ക് മാ​റാ​ൻ ത​യാ​റാ​യ​ത്.

Leave A Reply

Your email address will not be published.