EBM News Malayalam

കേസുകളില്‍ കൃത്യ സമയത്ത് ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചില്ലെങ്കില്‍ വിശദീകരണം നല്‍കേണ്ടി വരും; ഡിജിപി

തിരുവനന്തപുരം: കേസുകളില്‍ കൃത്യസമയത്ത് കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഡിജിപിയുടെ നിര്‍ദ്ദേശം. കൃത്യ സമയത്ത് ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചില്ലെങ്കില്‍ മേലുദ്യോഗസ്ഥര്‍ക്ക് വിശദീകരണം നല്‍കേണ്ടി വരുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. കുറ്റപത്രം സമര്‍പ്പിക്കുന്ന സമയത്ത് തന്നെ ഫോറന്‍സിക് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ 60 മുതല്‍ 90 ദിവസങ്ങള്‍ക്കുള്ളില്‍ കുറ്റപത്രം ബന്ധപ്പെട്ട കോടതികളില്‍ സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. ഇതുവഴി സാക്ഷികളെ ഭീക്ഷണിപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കാനാകുമെന്നും സര്‍ക്കുലറില്‍ പറയുന്നു. 100 ദിവസത്തിനകം ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ പ്രതികള്‍ രക്ഷപ്പെടുന്നത് ഒഴിവാക്കാനാണ് ഡിജിപി പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജില്ലാ പോലീസ് സുപ്രണ്ടുമാര്‍ക്കും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും നലകിയ പ്രത്യേക സര്‍ക്കുലറിലാണ് ഈ നിര്‍ദ്ദേശങ്ങള്‍ പറഞ്ഞിരിക്കുന്നത്.

Comments are closed, but trackbacks and pingbacks are open.