കേരള തീരത്ത് അടുത്ത 48 മണിക്കൂര്‍ ശക്തമായ കാറ്റിന് സാധ്യത
കോഴിക്കോട്: കേരള തീരത്ത് അടുത്ത 48 മണിക്കൂറില്‍ ഏകദേശം 65 കി.മി വേഗതയില്‍ തെക്ക് കിഴക്ക് ദിശയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ലഭ്യമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണെന്നും മത്സ്യബന്ധനത്തിന് ഏര്‍പ്പെടരുതെന്നും ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന് സ്പെഷ്യല്‍ കണ്‍റോള്‍ റൂമില്‍ നിന്നും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.