കുറിഞ്ഞി ഉദ്യാനം: പാര്‍ട്ടി ജില്ല നേതൃത്വത്തിന്റെ അഭിപ്രായം തേടി മുഖ്യമന്ത്രി
തൊടുപുഴ: ഇടുക്കി എം.പി ജോയിസ് ജോര്‍ജിന്റെ പട്ടയം റദ്ദാക്കിയതും തുടര്‍നടപടിയെന്ന് വ്യാഖ്യാനിക്കപ്പെട്ട കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയ നടപടികളും സംബന്ധിച്ച് പാര്‍ട്ടി ജില്ല നേതൃത്വത്തിന്റെ അഭിപ്രായം തേടി മുഖ്യമന്ത്രി. സെക്രട്ടേറിയറ്റ് അംഗങ്ങളുമായി കൂടിക്കണ്ട മുഖ്യമന്ത്രി പിണറായി വിജയന് വിഷയങ്ങളിലെ നേട്ട-കോട്ടങ്ങള്‍ വിലയിരുത്തി.
എം.പിയുടെ പട്ടയം റദ്ദാക്കിയ നടപടി ദോഷം ചെയ്തെന്നും ഒഴിവാക്കേണ്ടതായിരുന്നെന്നും നേതാക്കള്‍ പറഞ്ഞു. ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്ക് പിടിവള്ളി നല്‍കുകയാണ് റവന്യൂ വകുപ്പ് െചയ്തത്. ഇതില്‍ സി.പി.െഎയുടെ പ്രതിച്ഛായ കൂട്ടുകയെന്ന ഒളിയജണ്ടയുണ്ടായെന്നും കുറിഞ്ഞി വിവാദപശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ താല്പര്യപ്രകാരം അടച്ചിട്ട മുറിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ നേതാക്കള്‍ വ്യക്തമാക്കി.
മന്ത്രി എം.എം. മണി, സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മേരി, ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന് അടക്കം ചിലര്‍കൂടി പെങ്കടുത്ത യോഗം ഇടുക്കി ജില്ല കമ്മിറ്റി ഒാഫിസിലായിരുന്നു. രാഷ്ട്രീയ ലാഭം കിട്ടാവുന്ന സര്‍ക്കാറിെന്റ പലനടപടികളും സി.പി.െഎ നിലപാട് മൂലം ഫലപ്രദമായി ഉപയോഗിക്കാനാകുന്നില്ല. പട്ടയം റദ്ദാക്കല്‍ അനാവശ്യനടപടിയായിരുന്നെന്നും സി.പി.െഎ കൈയാളുന്ന റവന്യൂ വകുപ്പ്, എല്‍.ഡി.എഫ് ജനപ്രതിനിധിയായ എം.പിക്ക് അവമതിപ്പുണ്ടാക്കുകയാണ് ചെയ്തതെന്നും നേതാക്കള്‍ വിശദീകരിച്ചു.
എല്‍.ഡി.എഫിനും സംസ്ഥാന സര്‍ക്കാറിനും രാഷ്ട്രീയനഷ്ടമുണ്ടാക്കുന്ന നടപടി വേണമെങ്കില്‍ സി.പി.െഎ മന്ത്രിക്ക് ഒഴിവാക്കാമായിരുന്നു. ഇതുണ്ടായില്ല. അതേസമയം, നീലക്കുറിഞ്ഞി ഉദ്യാനത്തിെന്റ അതിര്‍ത്തി പുനര്‍നിര്‍ണയത്തിന് ഉപസമിതി രൂപവത്കരണം സാധ്യമാക്കിയത് നേട്ടമായെന്നും മലയോര കര്‍ഷകര്‍ക്കൊപ്പം പാര്‍ട്ടിയും സര്ക്കാറുമുണ്ടെന്ന സന്ദേശം ഇതിലൂടെ നല്‍കാനായത് ജനവികാരം ഉള്‍ക്കൊണ്ട നടപടിയായെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. പൊതുവെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ പാര്‍ട്ടി-കര്‍ഷക താല്പര്യങ്ങള് തള്ളുന്നവരായിരിക്കെ റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറിയെ ചുമതല ഏല്പിച്ചത് ഗുണം െചയ്യും.
ഉദ്യാനവിസ്തൃതി കുറയുമെന്നതില്‍ സംശയിക്കേണ്ടെന്നും കര്‍ഷകരും പട്ടയം ലഭിച്ചവരുമായ നൂറുകണക്കിനുപേരെ ആരെപ്പേടിച്ചും സംരക്ഷിക്കാതിരിക്കേണ്ടതില്ലെന്നുമായിരുന്നു മന്ത്രി എം.എം. മണിയുടെ നിലപാട്. ഉദ്യാനം ഒട്ടും കുറയില്ലെന്ന നിലപാടിനെക്കാള്‍ ഉചിതം ഇതാകുമെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്രത്തിന് നിയന്ത്രണമുള്ള കുറിഞ്ഞി ഉദ്യാനത്തിെന്റ കാര്യത്തില്‍ നടപടികള്‍ തടസ്സപ്പെട്ടാലും സംസ്ഥാന സര്‍ക്കാറെടുത്ത ‘ധീരനടപടി’യുടെ പേരില്‍ നേട്ടമുണ്ടാകുമെന്ന് ചില സെക്രേട്ടറിയറ്റ് അംഗങ്ങള്‍ ധരിപ്പിച്ചു. മാധ്യമങ്ങള്‍ വിവാദമാക്കുന്നത് കാര്യമാക്കേണ്ടതില്ല. ഇടുക്കിയില്‍ കര്‍ഷകര്‍ക്കൊപ്പം നില്ക്കുന്ന നിലപാടിനേ അംഗീകാരം കിട്ടൂ. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഇത് തെളിഞ്ഞതാണ്. ഇത് സി.പി.െഎയെ മനസ്സിലാക്കി കൊടുക്കാന്‍ സര്‍ക്കാര്‍ നിലപാട് കൂടുതല്‍ കര്ഷകപക്ഷമാകണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ആരെയും നോക്കാതെ ജനവികാരത്തിനൊപ്പം നില്ക്കാനാകും ശ്രമിക്കുകയെന്നും നിയമപരമായ പ്രശ്നങ്ങള്‍ ഇതിനായി കൂടുതല്‍ ജനകീയമാക്കുന്നതിന് നീക്കം നടത്തുമെന്നും കൂടിക്കാഴ്ചക്കൊടുവില്‍ മുഖ്യമന്ത്രി നേതാക്കളോട് പറഞ്ഞതായാണ് വിവരം. കുറിഞ്ഞി ഉദ്യാനം പൂര്‍ണമായി സംരക്ഷിക്കുമെന്ന് പുറത്ത് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി പേക്ഷ, നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ കുറിഞ്ഞിമലകളിലെ കൈവശക്കാരുടെ താല്പര്യങ്ങള്ക്കാണ് പ്രാധാന്യം നല്കിയതേത്ര. ഇടുക്കിയിലെ മറ്റ് ഭൂപ്രശ്നങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.