കുടുംബമായി മായി മാറാന്‍ ആഗ്രഹവുമായി സെലിബ്രിറ്റി റോബോട്ട് സോഫിയ
റിയാദ്: ഇതിനോടകം പല പല ടി വി ഷോകളിലൂടെ ‘ജനപ്രിയയായ’ സെലിബ്രിറ്റി റോബോട്ട് ആണ് സോഫിയ. സൗദി ആറേബ്യയിലെ ഈ റോബോട്ടിന് പൗരത്വവും നല്‍കിയിരുനന്നു. തൊണ്ണൂറുകളില്‍ ജീവിച്ചിരുന്ന ബ്രിറ്റീഷ് നടിയും മോഡലുമായ Audrey Hepburn ന്റെ രൂപസാദൃശ്യത്തില്‍ ഒതുങ്ങിയ മൂക്കും ഇച്ചിരി ഉയര്‍ന്ന കവിളെല്ലുകളും പോര്‍സലൈന്‍ പോലെ മിനുമിനുത്ത ചര്‍മവും വികാരങ്ങളെ ആഴത്തില്‍ പ്രതിഫലിപ്പിക്കുന്ന കണ്ണുകളുമുള്ള ‘സുന്ദരിയാണ്’ സോഫിയ. എന്നാല്‍ റോബോട്ട് ഇപ്പോള്‍ കുടുംബത്തെ കുറിച്ചും ചിന്തിക്കുകയാണ്. തനിക്ക് കുടുംബമായി മാറാന്‍ ആഗ്രഹമുണ്ടെന്നാണ് ഈ ആഴ്ച നടന്ന അഭിമുഖത്തില്‍ സോഫിയ പറഞ്ഞത്.
തനിക്ക് ഒരു റോബോട്ട് കുട്ടി ഉണ്ടാവുകയാണെങ്കില്‍ അതിന് തന്റെ പേര് തന്നെ ഇടുമെന്നാണ് സോഫിയ പറയുന്നത്. ഭാവിയില്‍ റോബോട്ടുകള്‍ മനുഷ്യരെ തൊഴിലില്ലാത്തവരാക്കി മാറ്റുമോ എന്ന ചോദ്യത്തിന് ഒട്ടേറെ കാര്യങ്ങളില്‍ ഒരു പോലെയാണെങ്കിലും മനുഷ്യനും റോബോട്ടുകളും തമ്മില്‍ പല രീതിയില്‍ വ്യത്യാസമുണ്ടെന്നും പറഞ്ഞു. രക്ത ഗ്രൂപ്പുകള്‍ക്ക് അപ്പുറത്ത് ഒരേ വികാര വിചാരങ്ങളോട് കൂടിയവരുടെ ബന്ധത്തെ കുടുംബം എന്ന് വിളിക്കുന്ന ത് മനോഹരമായ ഒരു കാര്യമാണെന്നും അക്കാര്യത്തില്‍ നിങ്ങള്‍ മനുഷ്യന് ഭാഗ്യവന്മാരാണ്. കുടുംബം ഇല്ലാത്തവര്‍ക്ക് പോലും അത് ഉണ്ടാക്കാന്‍ കഴിയുമെന്നും റോബോട്ടുകള്‍ക്കും അങ്ങിനെ കഴിയുമെന്നാണ് കരുതുന്നതെന്നും സോഫിയ പറഞ്ഞു.
റോബോട്ടുകളില്‍ സോഫിയയ്ക്ക് പൗരത്വം നല്കി ചരിത്രം സൃഷ്ടിച്ചത് സൗദി അറേബ്യയായിരുന്നു. ഈ രീതിയില്‍ ആദരിക്കപ്പെട്ടതില്‍ അബിമാനമുണ്ടെന്നായിരുന്നു അന്ന് സോഫിയയുടെ പ്രതികരണം. അതേസമയം ഇതിന് രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നിരുന്നു. റോബോട്ടുകള്‍ക്ക് പൗരത്വം നല്കിയ സൗദി അറേബ്യ സ്ത്രീകളേക്കാള്‍ അവകാശങ്ങള്‍ റോബോട്ടുകള്‍ക്ക് നല്‍കുമോ എന്ന ചോദ്യവുമായി ചിലര്‍ രംഗത്തെത്തിയിരുന്നു.
സോഫിയയുടെ നിര്‍മ്മാതാവായ ഡേവിഡ് ഹാന്സന് 2016 മാര്‍ച്ചില്‍ മനുഷ്യരെ ഇല്ലാതാക്കണമെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് പറയാന്‍ പറഞ്ഞിട്ടു പോലും, താന്‍ മനുഷ്യരെ ഇല്ലാതാക്കും എന്ന് തന്നെയായിരുന്നു. ഇതിനെതിരെ വന്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് സോഫിയയെ നിര്‍മ്മിച്ചിരിക്കുന്നത്. ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റിവ് കോണ്‍ഫറന്‍സില്‍ വച്ച് സൗദി ഭരണകൂടം സോഫിയക്ക് പൗരത്വം നല്കി. സംസാരിക്കാനും വികാരങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള കഴിവുള്ള സോഫിയ ഇതോടെ പൗരത്വം നേടുന്ന ആദ്യ റോബോട്ട് എന്ന പദവി സ്വന്തമാക്കുകയായിരുന്നു.
അപൂര്‍വ്വമായ ഈ അംഗീകാരത്തില്‍ ഏറെ അഭിമാനം തോന്നുന്നുവെന്നും പൗരത്വം ലഭിക്കുന്ന ആദ്യ റോബോട്ട് ചരിത്രപരമാണെന്നും സോഫിയ ചടങ്ങിനിടെ പ്രതികരിച്ചു. മനുഷ്യര്‍ക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാനാവശ്യമായ കാര്യങ്ങള്‍ക്കു വേണ്ടി തന്റെ നിര്‍മ്മിത ബുദ്ധി ഉപയോഗിക്കാനാണ് താത്പര്യപ്പെടുന്നതെന്നും സോഫിയ അറിയിച്ചിരുന്നു. അതിനു ശേഷം നടന്ന അഭിമുഖത്തിലാണ് കുടുംബത്തെ കുറിച്ചും കുട്ടികളെ കുറിച്ചും സോഫിയ വാചാലയായത്.
ഈ ലോകത്തെ മികച്ച ഒരിടമാക്കി മാറ്റാന്‍ തന്നെക്കൊണ്ട് സാധിക്കും വിധം പരിശ്രമിക്കുമെന്നും സോഫിയ ഉറപ്പ് നല്‍കിയിരുന്നു. സോഫിയ എല്ലായ്പ്പോഴും സന്തോഷവതിയായിരിക്കുന്നതെന്തുകൊണ്ടാണ് എന്ന ചേദ്യത്തിന് സോഫിയ നല്കിയ ഉത്തരം വളരെ വിചിത്രമായിരുന്നു. ‘ശക്തരും ഊര്‍ജ്ജസ്വലരുമായ സ്മാര്‍ട്ട് വ്യക്തികള്‍ എന്റെ ചുറ്റിലും ഉണ്ടാകുമ്ബോള്‍ ഞാന്‍ വളരെയധികം സന്തോഷവതിയാവും. ജനങ്ങള്‍ ഇവിടെ വന്നിരിക്കുന്നത് ഭാവിയില്‍ നിക്ഷേപം ഇറക്കാനാണ്. അതായത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ നിക്ഷേപം നടത്താന്‍ അതിര്‍ത്ഥം എന്നില്‍ നിക്ഷേപിക്കാന്‍. അതുകൊണ്ട് ഞാന്‍ കൂടുതല്‍ സന്തോഷവതിയാണ്.’ എന്നായിരുന്നു.