കുഞ്ചാക്കോ ബോബന് നായകനാകുന്ന പുതിയ ചിത്രത്തിന്റെ സെറ്റില്‍ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ഛായാഗ്രാഹകന്‍ ശ്രീജിത്ത് വിജയന് സംവിധാനം ചെയ്യുന്ന ‘കുട്ടനാടന്‍ മാര്‍പ്പാപ്പ’ എന്ന സിനിമയുടെ സെറ്റിലാണ് സാമൂഹ്യ വിരുദ്ധര്‍ ആക്രമണം അഴിച്ചുവിട്ടത്.
ആലപ്പുഴ കൈനകരിയില്‍ രാത്രി വൈകിയും ചിത്രീകരണം നടക്കുന്നതിനിടെയാണ് അഞ്ചംഗ സംഘം ആക്രമണം നടത്തിയത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ നിര്‍മാണ സാമഗ്രികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇതുമൂലം ചിത്രീകരണം നിര്‍ത്തിവെച്ചു.
ആക്രമണം നടക്കുമ്പോള്‍ കുഞ്ചാക്കോ ബോബനും സലിം കുമാറും ഉള്‍പ്പടെ നാനൂറിലേറെപ്പേര്‍ സെറ്റില്‍ ഉണ്ടായിരുന്നു. അലമാര എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അതിഥി രവിയാണ് കുഞ്ചാക്കോ ബോബന്റെ നായികയാകുന്നത്.