EBM News Malayalam

കുഞ്ചാക്കോയ്ക്കൊപ്പം വിനായകന്‍

സംവിധായകൻ സുഗീത്, തിരക്കഥാകൃത്ത് നിഷാദ് കോയ എന്നിവർക്കൊപ്പം വീണ്ടും ഒന്നിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ഒരു മുഴുനീള എന്റർടെയ്നറും നിരവധി ഹാസ്യ മുഹൂർത്തങ്ങൾ നിറഞ്ഞതുമാണെന്ന് നിഷാദ് പറയുന്നു. ഒപ്പം ആക്ഷൻ സീക്വൻസുകളും ചിത്രത്തിലുണ്ട്. ഗ്രാമത്തിൽ നിന്നും കൊച്ചിയിൽ എത്തുന്ന ഒരു യുവാവിന്‍റെ കഥയാണ് ചിത്രം പറയുന്നത്. മറ്റ് കഥാപാത്രങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. പുതിയ ചിത്രത്തിൽ വിനായകനാണ് കുഞ്ചാക്കോയ്ക്കൊപ്പം എത്തുന്നത്. ചിത്രത്തിൽ വളരെ പ്രാധാന്യമുള്ള വേഷമാണ് വിനായകന്. ഇപ്പോൾ ദുബായിൽ ചിത്രത്തിന്‍റെ തിരക്കഥയുടെ തിരക്കിലാണ് നിഷാദ്. മാർച്ചിൽ ചിത്രീകരണം ആരംഭിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം മഹേഷ് നാരായണൻ ഒരുക്കുന്ന ടേക്ക് ഒഫിലാണ് കുഞ്ചാക്കോ ഇപ്പോൾ അഭിനയിക്കുന്നത്. രഞ്ജിത്ത് ശങ്കർ ഒരുക്കുന്ന രാമന്‍റെ ഏതൻതോട്ടത്തിലും കുഞ്ചാക്കോയാണ് നായകൻ.

Comments are closed, but trackbacks and pingbacks are open.