കശ്മീര്‍ ഏറ്റുമുട്ടല്‍ : മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരില്‍ ഞായറാഴ്ച രാത്രി സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടിലില്‍ മൂന്ന് ഭീകരര്‍ . ഹന്ദ്വാരയില് സിആര്‍പിഎഫും രാഷ്ട്രീയ റൈഫിള്‍സും സംയ്കുതമായി നടത്തിയ ഏറ്റുമുട്ടിലിലാണ് പാക്ക് ഭീകരരെ വധിച്ചത്.
പ്രദേശത്തെ കനത്ത മഞ്ഞു വീഴ്ച്ചയ്ക്കിടെ ഭീകരര്‍ ഗ്രാമത്തില്‍ എവിടെയെങ്കിലും ഒളിവില്‍ കഴിയാനുള്ള സാധ്യതയുള്ളതിനാല്‍ ഭീകരര്‍ക്കായുള്ള തിരച്ചിലും രൂക്ഷമാക്കിയിട്ടുണ്ട്. എന്നാല്‍, എത്രപേര്‍ മരിച്ചുവെന്നത് സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല. സൈനീക നീക്കത്തിന് പിന്നാലെ സോപോര്‍, ബാരാമുള്ള, ഹന്ദ്വാര, കുപ്വാര എന്നിവിടങ്ങളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചു.