EBM News Malayalam

കരസേനയുടെ ഉപമേധാവിയായി ലഫ്റ്റനന്റ് ജനറൽ ശരത് ചന്ദിനെ നിയമിച്ചു

ന്യൂഡൽഹി: കരസേനയുടെ ഉപമേധാവിയായി രാജസ്ഥാൻ പഞ്ചാബ് മേഖല ഉൾപ്പടുന്ന സൗത്ത് വെസ്റ്റ് കമാൻഡന്റിന്‍റെ മേധാവിയായ ലഫ്റ്റനന്റ് ജനറൽ ശരത് ചന്ദിനെ നിയമിച്ചു. ലെഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്ത് കരസേന മേധാവിയായി ചുമതലയേറ്റതിനെ തുടര്‍ന്നാണ് ശരത് ചന്ദ് നിയമിതനായത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിയാണ്. 1979 ൽ ഗഡ്വാൾ റൈഫിൾസിലൂടെയാണ് ശരത് ചന്ദ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കഴക്കൂട്ടം സൈനിക സ്‌കൂള്‍, പുണെ നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഡെറാഡൂണ്‍ ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളജ്, ഡെല്‍ഹി നാഷണല്‍ ഡിഫന്‍സ് കോളജ് എന്നിവിടങ്ങളില്‍ നിന്നാണ് ഇദ്ദേഹം പഠനം പൂര്‍ത്തിയാക്കിയത്. 37 വർഷത്തെ സൈനിക സേവനത്തിനിടയിൽ നിരവധി സൈനിക നടപടികളിൽ പങ്കെടുത്തു. സോമാലിയയിലെ യു.എൻ മിഷനിലും, ശ്രീലങ്കയിലെ തമിഴ് പുലികൾക്കെതിരായ ഇന്ത്യയുടെ സമാധാന സേനാ നടപടിയിലും ശരത് ചന്ദ് പങ്കെടുത്തു. വിശിഷ്ട സേവാ മെഡൽ, അതി വിശിഷ്ട സേവാ മെഡൽ തുടങ്ങിയ ബഹുമതികൾക്കും അർഹനായി.

Comments are closed, but trackbacks and pingbacks are open.