EBM News Malayalam

കമൽ ഒരുക്കുന്ന ആമി എന്ന ചിത്രത്തിൽ വിദ്യ ബാലൻ തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും

കമലാ ദാസിന്‍റെ ജീവിതത്തെ ആസ്പദമാക്കി സംവിധായകൻ കമൽ ഒരുക്കുന്ന ആമി എന്ന ചിത്രത്തിൽ വിദ്യ ബാലൻ തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. വിദ്യ സിനിമയിൽ നിന്നും പിന്മാറി എന്ന് ചില മാദ്ധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. തുടർന്ന് താരവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പ്രോജക്ടുമായി താരം മുന്നോട്ടു പോവുകയാണെന്ന് വ്യക്തമാക്കുകയായിരുന്നു. മുരളി ഗോപി, പൃഥ്വിരാജ്, അനൂപ് മേനോൻ എന്നിവരാണ് ആമിയിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്‍റെ സൗണ്ട് ഡിസൈനർ. പി.ടി റഫീലാണ് നിർമ്മാണം.

ജനുവരിയിൽ ചിത്രീകരണം ആരംഭിക്കാനിരുന്നതാണ്. എന്നാൽ കേരളത്തിലെ സിനിമ പ്രശ്നങ്ങൾ മൂലം ചിത്രീകരണം വൈകിയതാവാം ഇത്തരം വാർത്തകൾ പ്രചരിക്കാൻ കാരണമെന്ന് വൃത്തങ്ങൾ പറഞ്ഞു. കൂടാതെ ചിത്രത്തിൽ വിദ്യയ്ക്ക് വളരെ താത്പര്യമുണ്ടെന്നും അവർ വ്യക്തമാക്കി. എന്നാൽ സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ സംവിധായകൻ കമൽ തയ്യാറായില്ല. അനാവശ്യ പ്രചാരണങ്ങളെ കുറിച്ച് ഒന്നും പറയാനില്ല. ശരിയായ സമയം ഞാൻ അതിനെ കുറിച്ച് സംസാരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്.

Comments are closed, but trackbacks and pingbacks are open.