കണ്മുന്നില് സഹോദരിയെ പീഡിപ്പിച്ചു : മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു
ഡല്‍ഹി : കണ്മുന്നിലിട്ട് സഹോദരിയെ ഗുണ്ടകള്‍ പീഡിപ്പിച്ചതിന്റെ മനോവിഷമത്തില്‍ യുവാവ് ആത്മഹത്യ ചെയ്തു. ദില്ലിയിലെ ജീവന്‍പാര്‍ക്ക് സിര്സപൂറില് താമസിക്കുന്ന ദീപക്കുമാര്‍ (18) എന്നയാളാണ് ഫാനില്‍ തൂങ്ങിമരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
സഹോദരിയുമൊത്ത് നടന്നുപോകുമ്പോഴാണ് യുവാവിനെ നാലംഗ ഗുണ്ടാസംഘം ആക്രമിച്ചത്. ഇക്കഴിഞ്ഞ ഏഴിനായിരുന്നു സഹോദരിയെ നാലംഗ ഗുണ്ടാസംഘം പീഡിപ്പിച്ചിച്ചത്. കൂടെയുണ്ടായിരുന്ന ദീപകിന് സഹോദരിയെ ഇവരില്‍ നിന്ന് രക്ഷിക്കാനായില്ല. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം.
സഹോദരിയെ പീഡിപ്പിച്ചതിന്റെ പേരില്‍ പ്രദേശത്തെ യുവാക്കളുമായുണ്ടായ കലഹം കുടുംബാംഗങ്ങള്‍ പൊലീസിനോട്വെളിപ്പെടുത്തി. സംഭവം പുറത്തുവന്നതോടെ സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിന് ഒരുപറ്റം യുവാക്കള്‍ക്കെതിരെ പൊലീസ്കേസെടുത്ത് അന്വേഷണം തുടങ്ങി.