ഓഖി: ലത്തീന്‍ സഭാ- ഗവര്‍ണര്‍ കൂടിക്കാഴ്ച ഇന്ന്
തിരുവനന്തപുരം: ലത്തീന്‍ സഭാ- ഗവര്‍ണര്‍ കൂടിക്കാഴ്ച ഇന്ന്. ലത്തീന്‍ സഭാ നേതൃത്വം വൈകുന്നേരം നാലിന് ഗവര്‍ണര്‍ പി.സദാശിവവുമായി കൂടിക്കാഴ്ച നടത്തും. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിനിരയായവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതു സംബന്ധിച്ചാണ് രാജ്ഭവനില്‍ കൂടിക്കാഴ്ച. തിരുവനന്തപുരം ആര്‍ച് ബിഷപ് ഡോ.എം സൂസപാക്യം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കും. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ സഹായ മെത്രാന് ഡോ.ആര്.ക്രിസ്തുദാസ്, വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ യൂജിന്‍ എച്ച് പെരേര എന്നിവര്‍ പങ്കെടുക്കും.
ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍.യൂജിന്‍ എച്ച്.പെരേര തിങ്കളാഴ്ച തിരുവനന്തപുരം ലത്തീന്‍ അതിരൂപത സംഘടിപ്പിച്ച രാജ്ഭവന് മാര്‍ച്ചില്‍ ആവശ്യപ്പെട്ടിരുന്നു.