ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനം : വടകരയില്‍ ഇന്ന് ഓട്ടോ പണിമുടക്ക്
വടകര: ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് വടകര നഗരസഭ
പരിധിയില്‍ ഓട്ടോറിക്ഷ പണിമുടക്ക് നടത്താന്‍ സംയുക്ത ഓട്ടോ തൊഴിലാളി
യൂണിയന് തീരുമാനിച്ചു.
രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് പണിമുടക്ക്.
ഡ്രൈവറെ മര്‍ദ്ദിച്ചതില്‍ യോഗം പ്രതിഷേധവും അറിയിച്ചു.കാലത്ത് പത്ത് മണിക്ക് പ്രതിഷേധ പ്രകടനവും നടക്കും.