ഓഖി ചുഴലിക്കാറ്റ്: ഒരു മരണം കൂടി, കാണാതയവര്ക്കയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പെട്ട് ജീവന് നഷ്ടമായവരുടെ എണ്ണം 32 ആയി. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പുല്ലുവിള സ്വദേശി രതീഷ് ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിയിരിക്കെ പുലര്‍ച്ചെ 5.30ഓടെയാണ് മരണം സംഭവിച്ചത്.
അതേസമയം, ചുഴലിക്കാറ്റില്‍ കാണാതായവരെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. തെരച്ചിലിനായി മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ 10 കപ്പലുകള്‍ പുറപ്പെട്ടിട്ടുണ്ട്. അഞ്ചെണ്ണം കേരള തീരത്തും അഞ്ചെണ്ണം ലക്ഷദ്വീപ് തീരത്തുമാണ് തെരച്ചില്‍ നടത്തുന്നത്. പൂന്തുറയില്‍ നിന്നുള്ള 16 മത്സ്യത്തൊഴിലാളികളേയും തെരച്ചില്‍ സംഘത്തില്‍ ഉള്‍പ്പെടുത്തി. ഉന്നതതല യോഗത്തിലെ തീരുമാനത്തെ തുടര്‍ന്നാണ് മത്സ്യത്തൊഴിലാളികളേയും സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.