EBM News Malayalam

ഒരു ദിവസം എ.ടി.എം വഴി ഇന്നു മുതല്‍ 10,000 രൂപ പിന്‍വലിക്കാം

ന്യൂഡല്‍ഹി: എടിഎം വഴി പിന്‍വലിക്കാനുള്ള തുകയുടെ പരിധി 4,500 ല്‍ നിന്ന് 10,000 ആക്കിയാണ് ഉയര്‍ത്തി. ഒരു ദിവസം ഒരു അക്കൗണ്ടിൽ നിന്ന് 10,000 രൂപ അതേസമയം സേവിങ്സ് അക്കൗണ്ടില്‍ നിന്ന് ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 24,000 ആയി തുടരും. നിലവില്‍ 4500 രൂപയാണ് ഒരുദിവസം എ.ടി.എമ്മില്‍നിന്ന് പിന്‍വലിക്കാന്‍ കഴിയുന്നത്. നോട്ട് അസാധുവാക്കലിനുശേഷം 2,000 രൂപ ആയിരുന്നു ഒരുദിവസം പിന്‍വലിക്കാന്‍ അനുവദിച്ചിരുന്നത്. നോട്ട് നിരോധനത്തിന് ശേഷം ഇത് മൂന്നാം തവണയാണ് എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തുന്നത്.എന്നാല്‍ ഒരുമാസം കറന്റ് അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്. മാസം പരമാവധി ഒരുലക്ഷം രൂപവരെ പുതിയ തീരുമാനപ്രകാരം പിന്‍വലിക്കാം. നേരത്തെ ഇത് 50,000 രൂപയായിരുന്നു. ഡിസംബര്‍ 31 ന് ശേഷം ഇത് രണ്ടാം തവണയാണ് പിന്‍വലിക്കാവുന്ന തുകയുടെ പരിധി വര്‍ധിപ്പിച്ചിരിക്കുന്നത്.

Comments are closed, but trackbacks and pingbacks are open.