ഐ ലീഗില്‍ ഇന്ന് ആദ്യ പോരാട്ടം; മിനേര്‍വ പഞ്ചാബ് മോഹന്‍ ബഗാനെതിരെ
ഇന്ത്യയുടെ ഒന്നാം ഡിവിഷന് ഫുട്ബാള്‍ ലീഗ് ആയ ഐ ലീഗില്‍ ഇന്ന് പന്തുരുളും. ലുധിയാനയിലെ ഗുരുനാനാക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടൂര്‍ണമെന്റ് ഫേവറൈറ്റ്കളും മുന്‍ ചാംപ്യന്മാരുമായ മോഹന്‍ ബഗാന് പഞ്ചാബിന്റെ കരുത്തുമായി എത്തുന്ന മിനേര്‍വയെ നേരിടും.
കഴിഞ്ഞ വര്‍ഷത്തെ വമ്ബന്‍ സ്രാവുകളുടെ അന്നം മുടക്കികളായിരുന്നു മിനേര്‍വ പഞ്ചാബ്, മികച്ച പോരാട്ട വീര്യം കാണിച്ച മിനേര്‍വ കഴിഞ്ഞ തവണ ഒന്‍പതാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത് എങ്കിലും ഇപ്രാവശ്യം മിനേര്‍വയും രഞ്ജിത്ത് ബജാജ് ഐ ലീഗില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടി കരുതിയാണ് ഇറങ്ങുന്നത്. പഞ്ചാബ് സ്റ്റേറ്റ് ലീഗിലും പ്രീസീസണിലും മികച്ച പ്രകടനം ആണ് മിനേര്‍വ കാഴ്ചവെച്ചത്. പ്രീസീസണില്‍ കരുത്തരായ ബെംഗളൂരു എഫ്സിയെ തോല്‍പ്പിക്കുകയും ചെയ്ത മിനേര്‍വ മികച്ച ഫോമില്‍ ആണ്. ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ തങ്ങളുടെ അക്കാദമി താരങ്ങളായ, അണ്ടര്‍ പതിനേഴ് ലോകകപ്പിലെ താരങ്ങളായ അന്‍വര്‍ അലി, ജാക്സണ് സിങ് തുടങ്ങിയവരെ ആരോസ് കൊണ്ടുപോയി എങ്കിലും ഭൂട്ടാന് ദേശീയ ടീമിലെ ചെഞ്ചോ അടക്കം മികച്ച വിദേശ സൈനിംഗുകള്‍ നടത്തിയ മിനേര്‍വ ശക്തരാണ്.
ഇന്ന് ശക്തരായ മോഹന്‍ ബഗാനെതിരെ വിജയിക്കാന്‍ തന്നെയാവും മിനേര്‍വ ഇറങ്ങുക. പ്രീസീസണില്‍ എന്നപോലെ 4-4-2 ഫോര്‍മേഷനില്‍ ആയിരിക്കും മിനേര്‍വ കളിക്കുക.
മിനേര്‍വ സാധ്യത ഇലവന്: അര്‍ഷദീപ്, രാമന്‍ദീപ്, തോശിയ, ഗുര്‍ജിന്ദര്‍, അര്‍ഷ്പ്രീത്, വില്യം ഓപോക്കു, ഐദാര, നാഡോംഗ്, ചെഞ്ചോ , ദിമിത്രി, കൃഷ്ണ.
കഴിഞ്ഞ വര്‍ഷം ലീഗ് കിരീടം അവസാന നിമിഷം ഐസോളിന് കൈവിട്ട മോഹന്‍ ബഗാന് കിരീടം നേടാന്‍ ഉറച്ചു തന്നെയാവും ഇപ്രാവശ്യം ഇറങ്ങുന്നത്. കൊല്‍ക്കത്ത ലീഗിലും പ്രീസീസന്‍ മത്സരങ്ങളിലും തിരിച്ചടികള്‍ ഏറ്റെങ്കിലും ഇന്നത്തെ മത്സരത്തില്‍ സാധ്യതകള്‍ ബഗാന് തന്നെയാണ്. കഴിഞ്ഞ വര്‍ഷത്തെ ലീഗ് ടോപ്പ് സ്കോറര്‍ ആയ ഡിപാന്ത ഇപ്രാവശ്യം ബഗാനു വേണ്ടിയാവും ഇറങ്ങുക, കൂടെ സോണി നോര്‍ദേ കൂടെ എത്തുമ്ബോള്‍ ആക്രമണ നിര ശക്തമാവും.
മോഹന്‍ ബഗാന് സാധ്യത ഇലവന്: ഷില്‍ട്ടണ്‍ ദേബബ്രത, കിംഗ്ഷുക്ക്, കിങ്സ്ലി, ഗുര്‍ജിന്ദര്‍, ഡിയോഗോ, യൂട്ട, ഷില്ട്ടന് ഡി സില്‍വ, നോര്‍ദേ, ദീപന്ദ, അസ്ഹറുദ്ദീന്
തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ പഞ്ചാബിന്റെ ശക്തി തെളിയിക്കാന്‍ മിനേര്‍വയും മോഹന്‍ ബഗാനും ഇറങ്ങുമ്ബോള്‍ മത്സരം പൊടിപാറുമെന്നുറപ്പാണ്. ഇന്ത്യന്‍ സമയം വൈകുന്നേരം 5.30ന് ആണ് കിക്കോഫ്. മത്സരം തത്സമയം സ്റ്റാര്‍ നെറ്റവര്കില് കാണാവുന്നതാണ്.