EBM News Malayalam

ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറലായി അന്‍റോണിയോ ഗുട്ടാറസ് അധികാരമേറ്റു

ന്യൂയോര്‍ക്ക്: അന്‍റോണിയോ ഗുട്ടാറസ് ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറലായി അധികാരമേറ്റു. ലോക സമാധാനത്തിന് മുന്‍ഗണന നല്‍കുമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് അന്‍റോണിയോ ഗുട്ടാറസ് സെക്രട്ടറി ജനറലായി അധികാരമേറ്റത്. ഡിസംബര്‍ 31 അര്‍ദ്ധരാത്രിയാണ് അദ്ദേഹം അധികാരത്തില്‍ എത്തിയത്.  ഈ പുതുവര്‍ഷ ദിനത്തില്‍ സമാധാനം കൊണ്ടുവരാം എന്ന് പ്രതിജ്ഞ എടുക്കാം എന്ന് അധികാരത്തില്‍ കയറിയ ഗുട്ടാറസ് പറഞ്ഞു. എല്ലാ ജനങ്ങളും സര്‍ക്കാരുകളും നേതാക്കളും തങ്ങളുടെ ഭിന്നത പരിഹരിക്കുന്ന വര്‍ഷമാക്കി 2017 മാറ്റാമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 12നായിരുന്നു ഗുട്ടാറസിനെ തെരഞ്ഞെടുത്തത്. മുന്‍ പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയായും യുഎന്‍ അഭയാര്‍ത്ഥി വിഭാഗത്തിന്‍റെ തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Comments are closed, but trackbacks and pingbacks are open.