EBM News Malayalam

ഐഐഎസ്ടിയില്‍ ബിടെക് പ്രവേശനത്തിനുള്ള വിജ്ഞാപനം മെയില്‍

തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി (ഐഐഎസ്ടി) യില്‍ ബിടെക് പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള വിജ്ഞാപനം മെയില്‍ വരും. ജൂണിലാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍. ഇവിടെ ബിടെക് പ്രവേശനം അഖിലേന്ത്യ എന്‍ജിനിയറിങ് പ്രവേശനപരീക്ഷയായ ജെഇഇ-അഡ്വാന്‍സ്ഡ് സ്കോറിന്‍റെ അടിസ്ഥാനത്തില്‍ ഐഐഎസ്ടി തയ്യാറാക്കുന്ന ലിസ്റ്റില്‍ നിന്നാണ്. നിശ്ചിത യോഗ്യതയുള്ളവര്‍ വിജ്ഞാപനം വരുമ്പോള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തണം.

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സിന് മൊത്തം 70 ശതമാനം (എസ്സി/എസ്ടിക്ക് 60 ശതമാനം) മാര്‍ക്കും ജെഇഇ-അഡ്വാന്‍സ്ഡ് പരീക്ഷയില്‍ നിശ്ചിത സ്കോറുമാണ് യോഗ്യത. ബിടെക് എയ്റോസ്പേസ് എന്‍ജിനിയറിങ്, ബിടെക് ഏവിയോണിക്സ്, ഇരട്ട ബിരുദം ബിടെക് (ബിടെകും എംഎസ്/എംടെകും) കോഴ്സുകളിലേക്കാണ് ഈ വര്‍ഷം പ്രവേശനം. എംഎസ്/എംടെകിന് എന്‍ജിനിയറിങ് ഫിസിക്സില്‍ ബിടെകും സോളിഡ്സ്റ്റേറ്റ് ഫിസിക്സ്, ആസ്ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്സ്, എര്‍ത്ത് സിസ്റ്റം സയന്‍സ് എന്നിവയിലൊന്നില്‍ എംഎസ് അല്ലെങ്കില്‍ ഒപ്ടിക്കല്‍ എന്‍ജിനിയറിങ് എംടെകുമാണ് ഇവിടെ കോഴ്സുകള്‍.കൂടുതല്‍ വിവരങ്ങള്‍ക്ക് http://admission.iist.ac.in വെബ്സൈറ്റ് കാണുക.

Comments are closed, but trackbacks and pingbacks are open.